കേരളശബ്ദം.ഇന്‍ - വാര്‍ത്തയ്ക്കപ്പുറത്തെ വാര്‍ത്ത
കേരളചരിത്രത്തിന്റെ ഭാഗമായ രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങള്‍ക്കൊപ്പം വളര്‍ന്നുപന്തലിച്ച കേരളശബ്ദം കുടുംബത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലാണ് കേരളശബ്ദം.ഇന്‍. ശാസ്ത്ര, സാങ്കേതികവിദ്യ അനുദിനം വികാസംപ്രാപിക്കുന്ന ഇക്കാലത്ത് വാര്‍ത്തകള്‍ വിരല്‍ത്തുമ്പില്‍ എത്തുന്നത് ഞൊടിയിടയിലാണ്. എന്നാല്‍ അതില്‍ തള്ളേണ്ടതേത് കൊള്ളേണ്ടത് ഏതൊക്കെ എന്ന് തിരിച്ചറിയാന്‍ പ്രയാസമേറെയാണ്. ഇവിടെയാണ് കേരളശബ്ദം ഓണ്‍ലൈനിന്റെ പ്രസക്തി. അരനൂറ്റാണ്ടിലേറെ നീളുന്ന മാധ്യമപാരമ്പര്യമാണ് കേരളശബ്ദത്തിനുള്ളത്. അനുദിനം വളര്‍ച്ചപ്രാപിക്കുന്ന കേരളസമൂഹത്തിന്റെ ഗതിവിഗതികളും ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളുടെ കാണാപ്പുറവും നിങ്ങള്‍ക്കുമുന്നില്‍ എത്തിക്കാന്‍ ഞങ്ങള്‍ എന്നും പ്രതിഞ്ജാബദ്ധരാണ്. വാര്‍ത്തകള്‍ ആദ്യമേ എത്തിക്കുക എന്നതിലുപരി വാര്‍ത്തയ്ക്കപ്പുറത്തെ വാര്‍ത്തയും ആരും കാണാതെപോയ വാര്‍ത്തകളും നിറംചേര്ക്കാതെ വായനക്കാരന് മുന്നിലെത്തിക്കുക എന്നതിനാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. കേരളശബ്ദം രാഷ്ട്രീയവാരികയ്ക്ക് കേരളസമൂഹത്തിന് മുന്നില്‍ ഇന്നും തലയുയര്‍ത്തി നില്ക്കാന് സാധിക്കുന്നത് വാര്‍ത്താവതരണത്തിലെ മൂല്യബോധം കൊണ്ടും നിഷ്പക്ഷതകൊണ്ടും മാത്രമാണ്. ഞങ്ങളുടെ ഇ-പ്ലാറ്റ്ഫോം ആയ കേരളശബ്ദം.ഇന്‍ പോര്‍ട്ടലും ഇതേ മഹിമ കാത്തുസൂക്ഷിക്കുമെന്ന് മാന്യവായനക്കാര്‍ക്ക് ഉറപ്പുനല്‍കുന്നു.
എന്ന്
എഡിറ്റര്‍