12:34pm 08 July 2024
NEWS
കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണം; പ്രധാനമന്ത്രിക്കു കെജരിവാളിന്റെ കത്ത്
28/10/2022  11:10 AM IST
Veena Raj
കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണം; പ്രധാനമന്ത്രിക്കു കെജരിവാളിന്റെ കത്ത്
HIGHLIGHTS

ഇന്തോനേഷ്യയുടെ കറൻസിയിൽ ഗണപതിയുടെ ചിത്രമുണ്ടെങ്കിൽ എന്തുകൊണ്ട് നമുക്ക് ആയിക്കൂടായെന്നും കെജരിവാൾ ചോദിച്ചു.

ന്യൂഡൽഹി: കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉൾപ്പടുത്തണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചതായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജരിവാൾ. നോട്ടുകളിൽ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നും 130 കോടി ഇന്ത്യക്കാർക്കു വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കെജരിവാൾ പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുന്നതിനാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവയ്ക്കുന്നതെന്ന് നേരത്തെ കെജരിവാൾ പറഞ്ഞിരുന്നു. രാജ്യത്തിന് ഐശ്വര്യം വരണമെന്നും ഓരോ കുടുംബവും സമൃദ്ധരായിരിക്കണമെന്നും അതിനു ദൈവങ്ങളുടെ അനുഗ്രഹം വേണമെന്നുമാണ് കെജരിവാൾ പറയുന്നത്.

ഇന്തോനേഷ്യയുടെ കറൻസിയിൽ ഗണപതിയുടെ ചിത്രമുണ്ടെങ്കിൽ എന്തുകൊണ്ട് നമുക്ക് ആയിക്കൂടായെന്നും കെജരിവാൾ ചോദിച്ചു. കറൻസിയിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് ഒപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രം കൂടി വേണമെന്നാണ് കെജരിവാളിന്റെ നിർദേശം.

ഹിന്ദു വിരുദ്ധ മുഖം മറച്ചു വയ്ക്കാനാണ് കെജരിവാൾ ഇത്തരമൊരവു നിർദേശവുമായി വരുന്നതെന്ന് ബിജെപി പ്രതികരിച്ചിരുന്നു. എന്തുകൊണ്ടാണ് അംബേദ്കറുടെ ചിത്രം ഉൾപ്പെടുത്തണം എന്നു കെജരിവാൾ പറയാത്തതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL