10:20am 08 July 2024
NEWS
നിർമല സീതാരാമനും ആർബിഐ ഗവർണറും രാജിവയ്ക്കണം; ഇല്ലാത്തപക്ഷം ആർബിഐ ബോംബ് വെച്ച് തകർക്കും
26/12/2023  07:06 PM IST
web desk
നിർമല സീതാരാമനും ആർബിഐ ഗവർണറും രാജിവയ്ക്കണം; ഇല്ലാത്തപക്ഷം ആർബിഐ ബോംബ് വെച്ച് തകർക്കും
HIGHLIGHTS

ആർബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫീസുകൾ ആക്രമിക്കുമെന്നാണ് ഭീഷണി സന്ദേശം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിന് ബോംബ് ഭീഷണി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവച്ചില്ലെങ്കിൽ ആർബിഐ ഓഫീസ് ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശം. ഈ-മെയിൽ വഴിയാണ് സന്ദേശം എത്തിയത്.  തിങ്കളാഴ്ചയാണ് ഇമെയിൽ സന്ദേശം ലഭിച്ചതെന്ന് മുംബൈ പൊലീസ് അറിയിച്ചു.


ആർബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫീസുകൾ ആക്രമിക്കുമെന്നാണ് ഭീഷണി സന്ദേശം. മുംബൈയിലെ ആകെ 11 സ്ഥലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും ചൊവ്വാഴ്ച സ്‌ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു. 

ഇതേത്തുടർന്ന് ഈ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ മുംബൈ എംആർഎ മാർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL