09:46am 08 July 2024
NEWS
"ലഡാക്കിൽ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നത് നുണ"; ചൈന പുറത്തിറക്കിയ ഭൂപടത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍

30/08/2023  11:29 AM IST
web desk
HIGHLIGHTS

ആഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ചൈന ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുള്ള പുതിയ സ്റ്റാൻഡേർഡ് മാപ്പ് പുറത്തിറക്കിയത്.

ന്യൂ ഡൽഹി: ഇന്ത്യ പാടേ തള്ളിക്കളഞ്ഞ അക്സായി ചിന്നിന്റെയും അരുണാചൽ പ്രദേശിന്റെയും ഉടമസ്ഥാവകാശം അവകാശപ്പെടുന്ന ഭൂപടം ചൈന പുറത്തുവിട്ടതിന് മറുപടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യൻ പ്രദേശങ്ങൾ ഭൂപടത്തിലുൾപ്പെട്ടത് ​ഗൗരവമുള്ള വിഷയമാണെന്ന് രാഹുൽ പറഞ്ഞു.

ആഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ചൈന ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുള്ള പുതിയ സ്റ്റാൻഡേർഡ് മാപ്പ് പുറത്തിറക്കിയത്.
ലഡാക്കിലെ ഒരിഞ്ച് ഭൂമി നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് കള്ളമാണെന്നും ഇന്ത്യയുടെ ഭൂമി ചൈന തട്ടിയെടുത്തെന്നും ഗുരുതര പ്രശ്നമാണെന്നും രാഹുൽ ആരോപിച്ചു.


'വർഷങ്ങളായി ഞാൻ പറയുന്നുണ്ട്, ലഡാക്കിൽ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നത് നുണയാണെന്ന്. ചൈന അതിക്രമിച്ചുകയറിയെന്ന് ലഡാക്കിന് മുഴുവൻ അറിയാം. ഈ ഭൂപടം വളരെ ഗുരുതരമായ പ്രശ്നമാണ്. ചൈന ഭൂമി തട്ടിയെടുത്തു. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് എന്തെങ്കിലും പറയണം'. രാഹുൽ ​ഗാന്ധി പറഞ്ഞു.

മുൻ പതിപ്പുകളിലേതുപോലെ ദക്ഷിണ ചൈനാ കടൽ മുഴുവൻ ചൈനയുടെ ഭാഗമായി ഭൂപടം കാണിക്കുന്നു. മാപ്പ് അർത്ഥമാക്കുന്നത് ഒന്നുമല്ലെന്നും ചൈനയ്ക്ക് ഇത്തരം ഭൂപടങ്ങൾ പുറത്തിറക്കുന്ന ശീലമുണ്ടെന്നും  വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഭിമുഖത്തിൽ പറഞ്ഞു

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL