04:57am 09 July 2024
NEWS
ഹിജാബ് പ്രതിഷേധം; നടി തരാനെഹ് ഇറാനിൽ അലിദൂസ്തി അറസ്റ്റിൽ
18/12/2022  09:45 AM IST
Veena
ഹിജാബ് പ്രതിഷേധം; നടി തരാനെഹ്   ഇറാനിൽ അലിദൂസ്തി അറസ്റ്റിൽ
HIGHLIGHTS

നേരത്തെ പ്രതിഷേധത്തിന് പിന്തുണയറിയിച്ച ഫുട്ബാൾ കളിക്കാർ, സിനിമ താരങ്ങൾ എന്നിവരെയെല്ലാം ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തതതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു

 കെയ്‌റോ:  പ്രമുഖ ഇറാനിയൻ നടി തരാനെ അലിദുസ്തി അറസ്റ്റിൽ. ഹിജാബ് പ്രതിഷേധങ്ങൾക്ക് പിന്തുണയറിയിച്ചതിന്റെ പേരിലാണ് നടപടി. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഓസ്‌കാർ അവാർഡ് നേടിയ ദ സെയിൽസ്മാൻ സിനിമയിൽ അലി ദുസ്തിയാണ് അഭിനയിച്ചത്.

പ്രതിഷേധത്തിനിടെ കുറ്റകൃത്യം നടത്തി എന്നാരോപിച്ച് അടുത്തിടെ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ഷെക്കാരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തരാനെ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.  'അയാളുടെ പേര് മൊഹ്സെൻ ഷെക്കാരി എന്നാണ്. ഈ രക്തച്ചൊരിച്ചിൽ കാണുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യത്വത്തിന് നാണക്കേടാണ്'- ഇങ്ങനെയായിരുന്നു കുറിപ്പ്.

നേരത്തെ പ്രതിഷേധത്തിന് പിന്തുണയറിയിച്ച ഫുട്ബാൾ കളിക്കാർ, സിനിമ താരങ്ങൾ എന്നിവരെയെല്ലാം ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തതതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.തന്റെ അവകാശവാദങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ അലിദുസ്തിക്ക് കഴിഞ്ഞില്ലെന്നും അതിനാൽ അവരെ അറസ്റ്റ് ചെയ്തുവെന്നുമാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD