04:24pm 08 July 2024
NEWS
സ്ത്രീകളെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനും കുറ്റവാളികളെ വലയിടാനും പോലീസുകാർ ഇനി ബസ്സിൽ; 'എയ്ഞ്ചൽ പെട്രോൾ' പദ്ധതി
13/12/2023  10:29 AM IST
web desk
സ്ത്രീകളെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനും കുറ്റവാളികളെ വലയിടാനും പോലീസുകാർ ഇനി ബസ്സിൽ; 'എയ്ഞ്ചൽ പെട്രോൾ' പദ്ധതി
HIGHLIGHTS

തിരക്കുള്ള സമയങ്ങളിൽ രാവിലെയും വൈകുന്നേരവും ബസുകളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ യാത്ര ചെയ്യുകയും യാത്രക്കാർക്ക് ബോധവൽക്കരണം നൽകുകയും ചെയ്യും

ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയുമൊക്കെ ശല്യം ചെയ്യുന്നവരെ പിടിയിടാനായി പൊലീസ്. വനിത പൊലീസ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും സ്ത്രീകളുടെ പരാതികൾ കേൾക്കാനും കുറ്റവാളികളെ പിടികൂടാനും ബസിൽ യാത്ര ചെയ്യന്ന പുതിയ പദ്ധതിയാണ്‘എയ്ഞ്ചൽ പെട്രോൾ’.

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. തിരക്കുള്ള സമയങ്ങളിൽ രാവിലെയും വൈകുന്നേരവും ബസുകളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ യാത്ര ചെയ്യുകയും യാത്രക്കാർക്ക് ബോധവൽക്കരണം നൽകുകയും ചെയ്യും.

എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ 112 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം. സ്ത്രീകൾ പരാതിപ്പെടാൻ മടിച്ചാലും ബസിൽ യാത്ര ചെയ്യുന്ന പൊലീസുകാർ പ്രശ്നക്കാരെ വലയിലാക്കും. പരാതികൾ കേൾക്കാൻ പൊലീസ് നേരിട്ട് എത്തുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായി യാത്രക്കാരും പ്രതികരിച്ചു. 

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram