11:35am 08 July 2024
NEWS
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവ്: പാക്കിസ്ഥാനെതിരായ പോരാട്ടത്തിൽ യുവതാരം ശുഭ്മാൻ ഗിൽ ഇറങ്ങിയേക്കില്ല..
10/10/2023  01:18 PM IST
web desk
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവ്: പാക്കിസ്ഥാനെതിരായ പോരാട്ടത്തിൽ യുവതാരം ശുഭ്മാൻ ഗിൽ ഇറങ്ങിയേക്കില്ല..
HIGHLIGHTS

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വീണ്ടും 100,000 കവിഞ്ഞാൽ, അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്ന് ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

2023 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഉജ്ജ്വലമായ തുടക്കമാണ് കുറിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചതെ തുടർന്ന് ഏവരും ആശങ്കയിലായെങ്കിലും ഓസീസിന് എതിരെ വൻ വിജയമാണ് ഇന്ത്യൻ ടീം നേടിയത്. എന്നാൽ ശനിയാഴ്ച അഹമ്മദാബാദിൽ പാക്കിസ്ഥാനെതിരായ പോരാട്ടത്തിൽ യുവതാരം വിട്ടുനിൽക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവായതിനാൽ ഗില്ലിനെ ചെന്നൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗില്ലിന്റെ പുരോഗതി ബിസിസിഐ മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇപ്പോൾ തിരിച്ചുവരവ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം. കുറച്ചുകാലമായി പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവായിരുന്നു, ഇത്തരമൊരു സാഹചര്യമാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റാൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. 


കഴിഞ്ഞ രണ്ട് ദിവസമായി ശുഭ്മാൻ ഗിൽ ചെന്നൈ ടീം ഹോട്ടലിൽ ഡ്രിപ്പിലായിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം 70,000 ആയി കുറഞ്ഞു. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വീണ്ടും 100,000 കവിഞ്ഞാൽ, അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്ന് ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

ചെന്നൈയിലെ മൾട്ടി-കെയർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായ 'കാവേരി'യിൽ ഗിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ പുരോഗതി നിരീക്ഷിക്കാൻ ഇന്ത്യൻ ടീമിന്റെ ഡോക്ടർ റിസ്‌വാൻ ബാറ്ററിനൊപ്പം താമസിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. 

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ രണ്ടാം മത്സരത്തിനായി ഗിൽ ഡൽഹിയിലേക്ക് പോകുമെന്ന് ആദ്യം പുറത്തുവന്നിരുന്നു, എന്നാൽ അദ്ദേഹം ഡൽഹിയിൽ തന്നെ തുടരുമെന്നും ബിസിസിഐ സ്ഥിരീകരിച്ചു.

ഗില്ലിന്റെ സ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ, പാകിസ്ഥാൻ ഏറ്റുമുട്ടലിന് മുമ്പ് അദ്ദേഹത്തെ നേരിട്ട് അഹമ്മദാബാദിലേക്ക് കൊണ്ടുപോകും. എന്നാൽ ഡെങ്കി ബാധിച്ച് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹത്തിന്റെ മാച്ച് ഫിറ്റ്നസ് തെളിയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS