09:59am 08 July 2024
NEWS
"അവാർഡ് എപ്പോഴേ ലഭിക്കേണ്ടതായിരുന്നു.. നൽകാതിരുന്നത് മനപ്പൂർവമാണ്"; തുറന്നടിച്ച് ശ്രീകുമാരൻ തമ്പി
08/10/2023  03:12 PM IST
web desk
HIGHLIGHTS

അവാർഡിൽ നിന്ന് തന്നെ ഒഴിവാക്കാൻ വേണ്ടി നിരന്തരമായി ശ്രമിച്ചിട്ടുണ്ട്. പക്ഷേ കാലമാണ് ദൈവമെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു

'ജീവിതം ഒരു പെൻഡുലം' എന്ന പുസ്തകത്തിന് 47 -ാമത് വയലാർ രാമവർമ സാഹിത്യ അവാർഡ് ലഭിച്ചതിനു പിന്നാലെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി. പുരസ്കാരം വൈകി വന്ന അംഗീകാരമാണെന്നും നേരത്തെ അവാർഡ് നൽകാതിരുന്നത് മനപ്പൂർവമാണ് എന്നും അദ്ദേഹം വിമർശിച്ചു. ഒരു മഹാകവിയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം പറയുന്നു.


"അവാർഡ് എപ്പോഴേ ലഭിക്കേണ്ടതായിരുന്നു. ഇതിന് മുമ്പ് 4 തവണ തന്നെ തിരസ്കരിച്ചു. ജനങ്ങളുടെ അവാർഡ് എപ്പോഴും എനിക്ക് തന്നെയാണ്. അവാർഡിൽ നിന്ന് തന്നെ ഒഴിവാക്കാൻ വേണ്ടി നിരന്തരമായി ശ്രമിച്ചിട്ടുണ്ട്. പക്ഷേ കാലമാണ് ദൈവമെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു."

ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്‌കാരം. ഒക്ടോബർ 27 ന് തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് നടക്കുന്ന ചടങ്ങില്‍ അവാർഡ് നല്‍കും. 

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA