10:57am 08 July 2024
NEWS
‘‘ചതിക്കില്ല എന്നത് ഉറപ്പാണ്' വോട്ട് ഫോർ ബിജെപി‘‘;തൃശൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ പ്രചരണം ആരംഭിച്ച് സുരേഷ് ഗോപി
26/10/2023  11:42 AM IST
web desk
‘‘ചതിക്കില്ല എന്നത് ഉറപ്പാണ്' വോട്ട് ഫോർ ബിജെപി‘‘;തൃശൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ പ്രചരണം ആരംഭിച്ച് സുരേഷ് ഗോപി
HIGHLIGHTS

അദ്ദേഹം നല്ലൊരു വ്യക്തിയാണെന്ന് മനസിലാക്കിയതുകൊണ്ടാണ് അദ്ദേഹത്തിന് പിന്തുണയായി പരസ്യം പതിപ്പിച്ചതെന്നും നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിക്കുമെന്നും പ്രദേശിക നേതാക്കൾ പറയുന്നു.

ലോക് സഭ തെരെഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ തൃശൂരിൽ ഒരുപടി മുന്നിൽ നിന്ന് പരസ്യ പ്രചാരണം ആരംഭിച്ചു ബിജെപി.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ തൃശൂരിൽ പ്രചരണം ആരംഭിച്ച് സുരേഷ് ഗോപി. ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ പത്തിപ്പിച്ചിരിക്കുന്നത്.

സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകൾ പതിപ്പിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ നൽകുന്ന വിശദീകരണം. 'ചതിക്കില്ല എന്നത് ഉറപ്പാണ്' വോട്ട് ഫോർ ബിജെപി എന്നാണ് പോസ്റ്ററിലെ വാചകം. രണ്ടുപ്രാവശ്യവും നിന്ന് പരാജയപ്പെട്ട വ്യക്തിയാണ് സുരേഷ് ഗോപി. 

പല രീതിയിലുള്ള നല്ല പ്രവർത്തനങ്ങൾ സുരേഷ് ഗോപി  ചെയ്തുകൊണ്ടിരിക്കുന്നുവെന്നും പ്രാദേശിക നേതാക്കൾ പ്രതികരിച്ചു. അദ്ദേഹം നല്ലൊരു വ്യക്തിയാണെന്ന് മനസിലാക്കിയതുകൊണ്ടാണ് അദ്ദേഹത്തിന് പിന്തുണയായി പരസ്യം പതിപ്പിച്ചതെന്നും നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിക്കുമെന്നും പ്രദേശിക നേതാക്കൾ പറയുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur