07:28am 03 July 2024
NEWS
"സനാതൻ ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതം"; യോഗി ആദിത്യനാഥ്
30/01/2023  09:24 AM IST
shilpa.s.k
HIGHLIGHTS

രാജസ്ഥാനിലെ ജലോറിലെ നീലകണ്ഠ മഹാദേവ ക്ഷേത്രം ഭിൻമലിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലക്‌നൗ:രാജസ്ഥാനിലെ ഭിൻമാലിലെ ഒരു ക്ഷേത്രത്തിൽ നടന്ന വിഗ്രഹ പുനരുദ്ധാരണ പരിപാടിയിൽ സംസാരിക്കവെ ആദിത്യനാഥ് പറഞ്ഞു, “നമ്മളെല്ലാവരും നമ്മുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് അതീതമായി ഉയരുകയും നമ്മുടെ ഈ ദേശീയ മതവുമായി ബന്ധം പുലർത്തുകയും വേണം.

“നമ്മുടെ രാജ്യം സുരക്ഷിതമാകട്ടെ, നമ്മുടെ മൂല്യങ്ങൾ വീണ്ടെടുക്കപ്പെടട്ടെ, പശുക്കളും ബ്രാഹ്മണരും സംരക്ഷിക്കപ്പെടട്ടെ. ഏതെങ്കിലും ഘട്ടത്തിൽ നമ്മുടെ ആരാധനാലയങ്ങൾ അശുദ്ധമാക്കിയിട്ടുണ്ടെങ്കിൽ അവ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രചാരണങ്ങൾ ഉണ്ടാകണം. ജനുവരി 27നാണ് അദ്ദേഹം ഇക്കാര്യം ജനങ്ങളോട് വ്യക്തമാക്കിയത്.


അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം, ക്ഷേത്രങ്ങൾ അവഹേളിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന മറ്റ് സ്ഥലങ്ങളിൽ എങ്ങനെ പുനഃസ്ഥാപിക്കാമെന്നതിന്റെ ഉദാഹരണമായി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL