08:39am 08 July 2024
NEWS
"JN 1 സ്ഥിരീകരിച്ചത് ഒരു സാമ്പിളിൽ മാത്രം, കേരളത്തിൽ ആദ്യം ഉപവകഭേദം കണ്ടെത്തിയത് ആരോഗ്യവകുപ്പിന്റെ നേട്ടമാണ്"
18/12/2023  05:24 PM IST
web desk
HIGHLIGHTS

പ്രതിപക്ഷനേതാവ് ഉൾപ്പെടെ ഉള്ളവർ ഇതിനെ രാഷ്ട്രീയവൽക്കരിക്കുകയാണ് എന്ന് മന്ത്രി തുറന്നടിച്ചു.

സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദമായ JN 1 സ്ഥിരീകരിച്ചത് ഒരു സാമ്പിളിൽ മാത്രമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിൻ്റെ വ്യാപനത്തോത് കൂടുതലും തീവ്രത കുറവുമണെന്നും മന്ത്രി പറഞ്ഞു. 

ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1,600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്നും മരിച്ച 10 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചുവെങ്കിലും ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റ് ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു.


പ്രതിപക്ഷനേതാവ് ഉൾപ്പെടെ ഉള്ളവർ ഇതിനെ രാഷ്ട്രീയവൽക്കരിക്കുകയാണ് എന്ന് മന്ത്രി തുറന്നടിച്ചു. രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കേരളത്തിൽ ആദ്യം ഉപവകഭേദം കണ്ടെത്തിയത് ആരോഗ്യവകുപ്പിന്റെ നേട്ടമാണ്. സംസ്ഥാനത്ത് 1,906 ഐസൊലേഷൻ ബെഡുകൾ തയ്യാറാണെന്നും അനാവശ്യ ഭീതി പടർത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

നവംബർ മുതൽ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധനയുണ്ടായിരുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം സര്‍ക്കാരും ആരോഗ്യവകുപ്പും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA