10:18am 08 July 2024
NEWS
ഞങ്ങള്‍ ലക്ഷ്യമിടുന്നത് സാമ്പത്തികമല്ല, വിവാദങ്ങളെല്ലാം രാഷ്ട്രീയപ്രേരിതം;


തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എന്‍. വാസു ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുന്നു

04/12/2020  04:21 PM IST
അനീഷ് മോഹനചന്ദ്രന്‍
ഞങ്ങള്‍ ലക്ഷ്യമിടുന്നത് സാമ്പത്തികമല്ല, വിവാദങ്ങളെല്ലാം രാഷ്ട്രീയപ്രേരിതം;   തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എന്‍. വാസു ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുന്നു
HIGHLIGHTS

കൊവിഡ്തീര്‍ത്ത പ്രതിസന്ധി എല്ലാ ഭക്തര്‍ക്കും തിരിച്ചടിയാണ്. നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ താത്കാലികം മാത്രമാണ്. പ്രതിസന്ധികള്‍ക്കിടയിലും ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ഞങ്ങളോട് സഹകരിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. നിങ്ങളുടെ പിന്തുണ ഉണ്ടാകണം.

 


മകാലിക കേരളത്തില്‍ ശബരിമല എന്ന നാമം വിവാദങ്ങള്‍ക്കൊപ്പമാണ് ചേര്‍ത്ത് വായിക്കപ്പെടാറുള്ളത്. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല എന്നതാണ് ഇപ്പോഴും പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വിവാദങ്ങള്‍ക്ക് വിരാമം ഇടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും ഇക്കുറിശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് വേണ്ടതെല്ലാം തിരുവിതാംകൂര്‍ദേവസ്വംബോര്‍ഡ് സജ്ജമാക്കിയിട്ടുണ്ടെന്നും പ്രസിഡന്‍റ് എന്‍. വാസു പറയുന്നു. കൊവിഡ് തീര്‍ത്ത സമാനതകളില്ലാത്ത പ്രതിസന്ധി ശബരിമല തീര്‍ത്ഥാടനത്തിന് വിഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാദ്ധ്യമായതെല്ലാം ബോര്‍ഡ്ചെയ്യുന്നു. ബോര്‍ഡുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളില്‍ പലതും രാഷ്ട്രീയ പ്രേരിതമാണ്. അതിനെആ രീതിയില്‍ കണ്ടാല്‍മതിയെന്നും വാസു 'കേരളശബ്ദ'ത്തോട് പറഞ്ഞു. 'കേരളശബ്ദം' പ്രതിനിധി എന്‍. വാസുവുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും. 


വിവാദങ്ങളുടെ നാള്‍വഴികള്‍ക്കൊടുവില്‍ വീണ്ടുമൊരു ശബരിമല സീസണ്‍ എത്തിയിരിക്കുകയാണ്. څഭക്തര്‍ നിര്‍ബാധം സന്നിധാനത്ത് എത്തുന്നു. എന്നാല്‍ പ്രതിദിനം 5000 പേരെ എത്തിക്കാന്‍ ശ്രമിക്കും എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇപ്പോള്‍ പറയുന്നത്. എന്ത് സാഹചര്യത്തിലാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത് ?


കൊവിഡ്തീര്‍ത്ത പ്രതിസന്ധി സമാനതകളില്ലാത്തതാണ്. ഈ സാഹചര്യത്തില്‍ കൊവിഡ്പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സുരക്ഷിതമായൊരു തീര്‍ത്ഥാടനകാലമാണ് ഞങ്ങള്‍ ഇക്കുറിവിഭാവനം ചെയ്തത്. അതിന്‍റെ څഭാഗമായി പ്രതിദിനം 1000 څഭക്തര്‍ക്ക് ദര്‍ശനമൊരുക്കാന്‍ തീരുമാനിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇത് 2000 ആയും മകരവിളക്ക് കാലത്ത് ഇത് 5000 ആയും നിജപ്പെടുത്താന്‍ നേരത്തെ ധാരണയായതാണ്. എന്നാല്‍ തീര്‍ത്ഥാടനം തുടങ്ങി കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു അനാലിസിസ് നടത്തി. പ്രതിദിനം എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ ലേശം വര്‍ദ്ധനവ് വരുത്തിയാലും കുഴപ്പമില്ല എന്ന വിലയിരുത്തലാണ് പൊതുവേ ഉണ്ടായത്. ഇക്കാര്യം ഞങ്ങള്‍ സര്‍ക്കാരിനെധരിപ്പിച്ചിട്ടുണ്ട്. അത് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പരിശോധിച്ച് വരികയാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി അങ്ങിനെപറഞ്ഞിട്ടുള്ളത്. 


പുതിയ നീക്കത്തിന് പിന്നില്‍ ബോര്‍ഡിന്‍റെ സാമ്പത്തിക താത്പര്യങ്ങളാണ് എന്ന ആക്ഷേപത്തെ എങ്ങിനെ കാണുന്നു ?


ഒരിക്കലുമില്ല. കാരണം, കഴിഞ്ഞ ഏഴ്, എട്ട് മാസം ശബരിമലയില്‍ څഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചിരുന്നില്ല. കാരണം ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഞങ്ങള്‍ പ്രാമുഖ്യം നല്‍കിയത്. സാമ്പത്തിക ലക്ഷ്യമുണ്ടായിരുന്നെങ്കില്‍ ഇതൊക്കെ നേരത്തെ തന്നെ ആകാമല്ലോ. ഒരു തീര്‍ത്ഥാടനകാലം നടത്തിക്കൊണ്ട് പോകണമെങ്കില്‍ കുറഞ്ഞത് 50 കോടിയോളംരൂപ ചെലവ് വരും. പ്രതിദിനം 10,000 പേര്‍ക്ക് ദര്‍ശനം അനുവദിച്ചാല്‍പ്പോലും അത്രയും ഭീമമായ ചെലവിനെനേരിടാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ സാമ്പത്തികവശം നോക്കുന്നതേയില്ല. ശബരിമല തീര്‍ത്ഥാടനം എന്നത് ഭക്തരുടെ ഒരു വികാരമാണ്. അവര്‍ അത് പരിപാവനമായി കാണുന്നു. 


രാജ്യത്തിന്‍റെ നാനാദിക്കുകളില്‍ നിന്നുംവിദേശത്തുനിന്നും നിരവധി ഭക്തര്‍ എല്ലാക്കൊല്ലവും ഇവിടെ വന്ന് ദര്‍ശനസായൂജ്യമടയാറുണ്ട്. ഇക്കുറികൊവിഡ്തീര്‍ത്ത പ്രതിസന്ധികൂടുതല്‍ ഭക്തര്‍ എത്തുന്നതിന് തടസം സൃഷ്ടിച്ചു എന്നത് നേര്. പ്രതിബന്ധങ്ങളുടെ നൂലാമാലകള്‍ക്കിടയിലും പരമാവധി څഭക്തര്‍ക്ക് ദര്‍ശനസായൂജ്യം നല്‍കാനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്. അതിനെപലരും പല രീതിയില്‍ വിവാദങ്ങളില്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. അതിനെആ നിലയ്ക്ക് കണ്ടാല്‍ മതി. 


കൂടുതല്‍ ഭക്തര്‍ എത്തിയാല്‍ കൊവിഡ്പ്രോട്ടോക്കോള്‍ പാലിക്കാന്‍ സാധിക്കുമോ ?


തീര്‍ച്ചയായും സാധിക്കും. 24 മണിക്കൂറിനകത്തുള്ളകൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുന്നത്. ഇതില്ലാത്തവര്‍ക്ക് നിലയ്ക്കല്‍ വന്ന് കൊവിഡ് പരിശോധനനടത്താനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ അഞ്ച് കിലോമീറ്ററോളമുണ്ട്. ഇതിലൂടെ സാമൂഹ്യ അകലം ഉറപ്പാക്കുന്ന തരത്തില്‍ ഭക്തര്‍ക്ക് കടന്നുവരാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഹെല്‍ത്ത് പ്രോട്ടോക്കോളില്‍ ഒരു വീഴ്ചയും സംഭവിക്കില്ല.


അങ്ങിനെങ്കില്‍ ഭക്തര്‍ക്ക് വനമേഖലയില്‍ മണിക്കൂറുകളോളം കുടുങ്ങേണ്ടിവരില്ലേ. ഇത് ഭക്തരില്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കില്ലേ ?


അങ്ങിനെവരില്ല. നിലവില്‍ 14 മണിക്കൂറാണ് നട തുറന്നിരിക്കുന്നത്. ഇത് വേണമെങ്കില്‍ ഒരു മണിക്കൂര്‍കൂടി ദീര്‍ഘിപ്പിക്കുന്നതിന് തടസമില്ല. മുന്‍കാലങ്ങളില്‍ മിനിട്ടില്‍ 90 ഓളം ഭക്തരെ പതിനെട്ടാംപടി കടത്തിവിട്ടിരുന്നു. ഇപ്പോള്‍ അത് കുറച്ചിട്ടുണ്ട്. ഒരു മിനിട്ടില്‍ ഒന്‍പത് പേരെ കടത്തിവിട്ടാല്‍പ്പോലും പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഒരു ദിവസം ദര്‍ശനം ഒരുക്കാന്‍ സാധിക്കും. എല്ലാവരും വിര്‍ച്വല്‍ക്യൂവിലൂടെടൈംസ്ലോട്ട് ബുക്ക് ചെയ്തിട്ടാണ് ദര്‍ശനത്തിന് എത്തുന്നത്. ഓരോരുത്തര്‍ക്കും ദര്‍ശനത്തിനായുള്ള സമയം മുന്‍കൂട്ടി അനുവദിച്ച് നല്‍കുന്നുണ്ട്. അങ്ങിനെവരുമ്പോള്‍ ആര്‍ക്കും അനാവശ്യമായി തിരക്ക് കൂട്ടേണ്ടി വരില്ല. ദീര്‍ഘമായ ക്യൂവും ഇവിടെ അപ്രസക്തമാണ്. 


ഇവിടെ ഒരു ടെക്നിക്കല്‍ ഡിഫിക്കല്‍റ്റി ഉണ്ടാകാന്‍ സാധ്യതയില്ലേ. നിശ്ചിതസമയത്തിനുള്ളില്‍ ഒരു ഭക്തന് എത്താന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ചെയ്യും?


ഓരോ സ്ലോട്ടിനുമിടയില്‍ നിശ്ചിത ഇടവേളകള്‍ ഉണ്ടാകും. അങ്ങിനെവരുമ്പോള്‍ ഒരു ഭക്തന്‍ അല്‍പ്പം വൈകിയെന്ന് കരുതി പ്രശ്നമില്ല. സമയക്രമം പാലിച്ചില്ലെന്ന് കരുതി ഒരു ഭക്തനേയും നമ്മള്‍ ഇതുവരെ മടക്കി അയച്ചിട്ടില്ല. 


വിര്‍ച്വല്‍ക്യൂ ബുക്കിംഗ് നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇനി കൂടുതല്‍ ഭക്തരെ എത്തിക്കാന്‍ എന്ത് ചെയ്യും ?


ആരോഗ്യവകുപ്പിന്‍റെ അനുമതി ലഭ്യമായാല്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ സാധിക്കും. അങ്ങിനെയെങ്കില്‍ വിര്‍ച്വല്‍ക്യൂ ബുക്കിംഗ് സംവിധാനം വീണ്ടുംതുറന്നുകൊടുക്കാവുന്നതേയുള്ളൂ. അതില്‍ തടസ്സങ്ങളൊന്നുമില്ല.

 

(ഡിസംബര്‍ 1-15, 2020  ലക്കത്തില്‍)

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA