01:48pm 05 July 2024
NEWS
യെദിയൂരപ്പയെ സമ്മർദ്ദത്തിലാക്കാൻ സിദ്ധരാമയ്യ ഗവണ്മെന്റ്;കൈക്കൂലിക്കേസ് അന്വേഷിക്കാൻ അനുമതി നൽകും
11/10/2023  11:50 AM IST
വിഷ്ണുമംഗലം കുമാർ
യെദിയൂരപ്പയെ സമ്മർദ്ദത്തിലാക്കാൻ സിദ്ധരാമയ്യ ഗവണ്മെന്റ്;കൈക്കൂലിക്കേസ് അന്വേഷിക്കാൻ അനുമതി നൽകും
HIGHLIGHTS

12 കോടി രൂപ  കൈക്കൂലി വാങ്ങി എന്നായിരുന്നു ആരോപണം. ഹൈക്കോടതി അന്വേഷണത്തിന് അനുമതി നൽകി

ബംഗളുരു ഡവലപ്പ് മെന്റ് അതോറിറ്റിയുടെ ഭവനനിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങി എന്നാരോപിച്ച് കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കും ബന്ധുക്കൾക്കും എതിരെ ലോകായുക്തയിൽ പരാതി നൽകിയത് സാമൂഹ്യ പ്രവർത്തകനായ ടി ജെ എബ്രഹാമാണ്.12 കോടി രൂപ  കൈക്കൂലി വാങ്ങി എന്നായിരുന്നു ആരോപണം. ഹൈക്കോടതി അന്വേഷണത്തിന് അനുമതി നൽകി. അതിനെതിരെ        യെദിയൂരപ്പ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. സംസ്ഥാന ഗവണ്മെന്റിന്റെ അനുമതിയില്ലാതെയാണ് കോടതിയെ സമീപിച്ചതെന്നായിരുന്നു യെദി യൂരപ്പയുടെ വാദം.

കർണാടകത്തിൽ ബിജെപി ഭരണത്തിലിരിക്കെയാണ് ജോസഫ് ലോകയുക്തയ്ക്ക് പരാതി നൽകിയത്. അദ്ദേഹം  ഗവർണ്ണരെ സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. അനുമതി നിഷേധം കേസ് അന്വേഷണത്തിന് തടസ്സമല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കഴിഞ്ഞ വർഷം സപ്റ്റംബർ ഏഴിനാണ്  ഹൈക്കോടതി അന്വേഷണത്തിന് അനുമതി നൽകിയത്. യെദിയൂരപ്പയുടെ വാദം അംഗീകരിച്ച സുപ്രീം കോടതി കഴിഞ്ഞ വർഷം സപ്റ്റംബർ 23ന് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

കേസ് ഇന്നലെ സുപ്രീംകോടതി പരിഗണിച്ചപ്പോൾ അനുമതി നിഷേധിച്ച തീരുമാനം സംസ്ഥാന ഗവണ്മെന്റ് പുനഃ പരിശോധിക്കുമെന്നാണ് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ അറിയിച്ചത്. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമ്പോൾ അനുമതി നൽകികൊണ്ടുള്ള സത്യവാങ്മൂലം സമർപ്പിക്കാനാണ്‌ സിദ്ധരാമയ്യ ഗവണ്മെന്റ് തയ്യാറെടുക്കുന്നത്. ലോകസഭാതെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ യെദിയൂരപ്പയേയും ബിജെപിയെയും സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യം.

യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ 2019-21കാലയളവിലാണ്  കേസിനാസ്പദമായ സംഭവം  നടന്നതെന്നാണ് ടി ജെ ജോസഫ്  ആരോപിക്കുന്നത്.  യെദിയൂരപ്പയ്‌ക്ക് പുറമെ മകനും എംഎൽഎ യുമായ ബി.വൈ വിജയേന്ദ്ര, മരുമകൻ സഞ്ജയ് ശ്രീ,കൊച്ചുമകൻ ശശിധർ മരദി തുടങ്ങിയവരും ഈ കേസ്സിൽ പ്രതികളാണ്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL