09:53am 01 July 2024
NEWS
നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോട്രാവലർ ഇടിച്ചുകയറി 13 തീർത്ഥാടകർ മരിച്ചു

28/06/2024  10:17 AM IST
nila
നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോട്രാവലർ ഇടിച്ചുകയറി 13 തീർത്ഥാടകർ മരിച്ചു

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോട്രാവലർ ഇടിച്ചുകയറി 13 തീർത്ഥാടകർ മരിച്ചു. കർണാടകയിലെ ഹവേരി ജില്ലയിലെ ​ഗുണ്ടെനഹള്ളി ക്രോസിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ശിവമൊ​ഗ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. 

പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ​ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. അപകട കാരണം വ്യക്തമല്ലെങ്കിലും ടെമ്പോ ട്രാവലറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് കരുതുന്നത്. ബല​ഗാവി ജില്ലയിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിവരുന്നവരാണ് വാഹനത്തിലുണ്ടായിരുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL