11:47am 05 July 2024
NEWS
രാജ്ഭവൻ്റെ ചെലവുകൾക്കായി 2.60 കോടി രൂപ വേണമെന്നാണ് ആവശ്യം
12/11/2023  10:47 AM IST
web desk
രാജ്ഭവൻ്റെ ചെലവുകൾക്കായി 2.60 കോടി രൂപ വേണമെന്നാണ് ആവശ്യം
HIGHLIGHTS

ആറ് ഇനങ്ങളിലായി 36 ഇരട്ടി വരെ വർധനവാണ് രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്

തിരുവനന്തപുരം: ചെലവുകൾക്കായി സർക്കാരിന് മുന്നിൽ കൂടുതൽ തുക ആവശ്യപ്പെട്ട് രാജ്ഭവൻ. 2.60 കോടി രൂപ വേണമെന്നാണ് ആവശ്യം. ആറ് ഇനങ്ങളിലായി 36 ഇരട്ടി വരെ വർധനവാണ് രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവന്റെ പ്രവർത്തനങ്ങളെയും ബാധിച്ചുവെന്ന് ഗവർണർ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ട് രാജ്ഭവൻ സർക്കാരിനെ സമീപിച്ചിരിക്കുന്നത്. രാജ്ഭവൻ വർധനവ് ആവശ്യപ്പെട്ടിരിക്കുന്ന ആറിനങ്ങളിലും കൂടി 32 ലക്ഷം രൂപയേ ചെലവ് വരുന്നുള്ളൂ എന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

അതിഥികൾക്കുള്ള ചെലവിലേക്കായി 20 ഇരട്ടിയുടെ വർധനയും വിനോദചെലവുകൾ 36 ഇരട്ടിയും ടൂർ ചെലവുകൾ 6 ഇരട്ടിയുമായി വർധിപ്പിക്കുക, കോൺട്രാക്ട് അലവൻസ് ഏഴിരട്ടി ഉയർത്തുക, ഓഫീസ് ചെലവുകൾ ആറേകാൽ ഇരട്ടി വർധിപ്പിക്കുക, ഓഫീസ് ഫർണിച്ചറുകളുടെ നവീകരണച്ചെലവ് രണ്ടരയിരട്ടി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് രാജ്ഭവൻ ഉന്നയിച്ചിരിക്കുന്നത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram