09:14am 08 July 2024
NEWS
കശ്മീരിൽ പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് ജവാന്മാർക്ക് പരിക്ക്

18/10/2023  10:57 AM IST
nila
കശ്മീരിൽ പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് ജവാന്മാർക്ക് പരിക്ക്
HIGHLIGHTS

തുടർന്ന് ബിഎസ്എഫ് ജവാന്മാർ തിരിച്ചടിച്ചതായും അതിർത്തി രക്ഷാ സേന അറിയിച്ചു. 

ശ്രീന​ഗർ: കശ്മീരിൽ പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് ജവാന്മാർക്ക് പരിക്ക്. ജമ്മു കശ്മീരിലെ അർണിയ സെക്ടറിൽ പാകിസ്താൻ റേഞ്ചേഴ്സ് വെടിയുതിർക്കുകയായിരുന്നു.  അർണിയ സെക്ടറിലെ വിക്രം പോസ്റ്റിലേക്ക് ഇഖ്ബാൽ, ഖന്നൂർ എന്നീ പാക് പോസ്റ്റിൽ നിന്നാണ് വെടിയുതിർത്തത്. ബി എസ് എഫ് ജവാന്മാർക്കാണ് പരിക്കേറ്റത്. 

യാതൊരു പ്രകോപനവുമില്ലാതെ പാക് റേഞ്ചേഴ്സ് വെടിയുതിർക്കുകയായിരുന്നു. ബിഎസ്‌എഫ് സൈനികരെ ലക്ഷ്യമിട്ട് സ്‌നൈപ്പർമാർ വെടിയുതിർക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ പോസ്റ്റിന് സമീപം വൈദ്യുതീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന സൈനികർക്കാണ് വെടിയേറ്റത്.

തുടർന്ന് ബിഎസ്എഫ് ജവാന്മാർ തിരിച്ചടിച്ചതായും അതിർത്തി രക്ഷാ സേന അറിയിച്ചു. വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റതായും സൈനികർ ചികിത്സയിൽ കഴിയുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL