11:52am 08 July 2024
NEWS
ഉയരം 2.3 അടി; യുവാവ് കല്യാണത്തിന് മോദിയെയും യോഗിയെയും ക്ഷണിക്കും
30/10/2022  12:56 PM IST
veena
ഉയരം 2.3 അടി; യുവാവ് കല്യാണത്തിന് മോദിയെയും യോഗിയെയും ക്ഷണിക്കും
HIGHLIGHTS

പൊക്കം കുറവായതിനാൽ വർഷങ്ങളായി മൻസൂരി വധുവിനായുള്ള അലച്ചിലിലായിരുന്നു.

 ലഖ്‌നൗ: വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ക്ഷണിക്കാൻ ആഗ്രഹിച്ച് ഷാംലി ജില്ലയിലെ യുവാവ്. 2. 3 അടിമാത്രം ഉയരമുള്ള അസീം മൻസൂരിയുടെ വിവാഹം നവംബറിലാണ്. തന്റെ വിവാഹം അറിയിച്ചുകൊണ്ടുള്ള കത്ത് ഇരുവർക്കും അയക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'നവംബറിൽ ഞാൻ വിവാഹിതനാകും. വിവാഹ ക്ഷണക്കത്ത് പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി യോഗിക്കും നൽകും. ഡൽഹിയിൽ പോയി അവരെ ക്ഷണിക്കും,'- അസീം മൻസൂരി പറഞ്ഞു.

പൊക്കം കുറവായതിനാൽ വർഷങ്ങളായി മൻസൂരി വധുവിനായുള്ള അലച്ചിലിലായിരുന്നു. നേരത്തെ വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മൻസൂരി അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമീപിക്കുകയും ചെയ്തിരുന്നു. വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ഹാപൂരിൽ നിന്നാണ് മൻസൂരിയ്ക്ക് വധുവിനെ കണ്ടെത്താൻ കഴിഞ്ഞത്. പ്രതിശ്രുത വധു ബുഷാര ബിരുദധാരിയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL