07:19am 03 July 2024
NEWS
കുടുംബപ്രശ്‌നം: ഭർതൃപീഡനത്തെ തുടർന്ന് 23കാരി ജീവനൊടുക്കി
27/12/2023  08:58 AM IST
web desk
കുടുംബപ്രശ്‌നം: ഭർതൃപീഡനത്തെ തുടർന്ന് 23കാരി ജീവനൊടുക്കി
HIGHLIGHTS

ഭര്‍തൃ വീട്ടിലെ പ്രശ്‌നങ്ങലെ തുടര്‍ന്ന് കഴിഞ്ഞ 3 മാസമായി ഷഹന സ്വന്തം വീട്ടിലായിരുന്നു

തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഷഹന ഷാജി (23) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹനയുടെ ആത്മഹത്യ എന്ന ബന്ധുക്കളുടെ പരാതിയില്‍ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഇന്ന് ഷഹനയുടെ വീട്ടുകാരുള്‍പ്പെടെ ഉള്ളവരുടെ മൊഴിയെടുക്കും. ഇതിന് ശേഷം ഭര്‍ത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യും. ഭര്‍തൃ വീട്ടിലെ പ്രശ്‌നങ്ങലെ തുടര്‍ന്ന് കഴിഞ്ഞ 3 മാസമായി ഷഹന സ്വന്തം വീട്ടിലായിരുന്നു. എന്നാൽ ഇന്നലെ ഭര്‍തൃവീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. 

ഇതിനു വിസമ്മതിച്ചിരുന്നു ഷഹാനയെ ഭര്‍ത്താവ് നൗഫല്‍, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് കൊണ്ടു പോയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പിന്നാലെ മുറിയില്‍ കയറി കതകടക്കുകയും യുവതിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram