07:59am 03 July 2024
NEWS
2561 വിദ്യാർത്ഥികൾക്ക് ഹൈബി ഈഡൻ എം പിയുടെ ആദരം
30/06/2024  06:13 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
2561 വിദ്യാർത്ഥികൾക്ക് ഹൈബി ഈഡൻ എം പിയുടെ ആദരം

എറണാകുളം പാർലമെൻറ് മണ്ഡലത്തിലെ സർക്കാർ, എയിഡഡ്, അൺ എയിഡഡ് സ്‌കൂളുകളിൽ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് ഹൈബി ഈഡൻ എം പി ഏർപ്പെടുത്തിയ എം പി അവാർഡ് 2024 വിതരണം ചെയ്തു.പ്രശസ്ത സിനിമ താരം നസ്ലിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയും എഡ്യൂപോർട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

പാർലമെന്റ് മണ്ഡലത്തിലെ 136 സ്ക്കൂളുകളിൽ നിന്നുള്ള കുട്ടികൾക്കാണ് അവാർഡ് വിതരണം ചെയ്തത്. കുട്ടികൾ ആഗ്രഹിക്കുന്ന മേഖലയിലേക്ക് അവരെ തിരിച്ചു വിടാൻ രക്ഷിതാക്കൾക്ക് കഴിയണമെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും ആഗ്രഹിക്കുന്ന സ്‌ക്കൂളിൽ കുട്ടികൾക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നത് ഏറെ ദുഖകരമായ അവസ്ഥയാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. സംസ്ഥാന സർക്കാർ വിഷയം അതീവ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

എം എൽ എ മാരായ  കെ ബാബു, ടി ജെ വിനോദ്, ഉമാ തോമസ്, കൊച്ചി നഗരസഭാ മേയർ അഡ്വ. എം അനിൽകുമാർ, വാർഡ് കൗൺസിലർ മനു ജേക്കബ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി അലക്‌സാണ്ടർ,  ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ജോയിന്റ്കൺഡ്രോളർ ഓഫ്എക്സാംസ് കെ മധുകുമാർ, എഡ്യുപോർട്ട്  ഫൗണ്ടറും മോട്ടിവേഷണൽ സ്പീക്കറുമായ അജാസ് മുഹമ്മദ്‌ ജൻഷർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam