09:02am 03 July 2024
NEWS
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,054 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; കേരളത്തിൽ ഒരു മരണം
25/12/2023  11:29 AM IST
web desk
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,054 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; കേരളത്തിൽ ഒരു മരണം
HIGHLIGHTS

പ്രതിദിന കേസുകള്‍ കൂടുതലും കേരളത്തിലാണ്. 128 കോവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്

രാജ്യത്ത് സജീവ കൊവിഡ്  കേസുകൾ 4,000 കടന്നു. കേരളത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജെഎൻ1 കേസുകളും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,054 സജീവ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച 3,742 ആയിരുന്നു ഇത്.

പ്രതിദിന കേസുകള്‍ കൂടുതലും കേരളത്തിലാണ്. 128 കോവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 3,128 ആയി ഉയർന്നു. ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 315 പേർ രോഗമുക്തി നേടി. രാജ്യത്താകെ കൊവിഡ് ഭേദമായവരുടെ എണ്ണം 4.44 കോടിയായി. കൊവിഡ് മരണങ്ങളാകട്ടെ 5,33,334 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. 

കൂടാതെ, മഹാരാഷ്ട്രയിലെ താനെയില്‍ നവംബർ 30 മുതൽ പരിശോധിച്ച 20 സാമ്പിളുകളിൽ 5 കേസുകളും ജെഎൻ 1 ആണെന്ന് കണ്ടെത്തി.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL