11:05am 08 July 2024
NEWS
ഒക്ടോബർ ഒന്നുമുതൽ ഇന്ത്യയും 5ജിയിലേക്ക്; സേവനങ്ങൾക്ക് തുടക്കം കുറിക്കുക പ്രധാനമന്ത്രി നരേന്ദ്രമോദി
24/09/2022  05:02 PM IST
NILA
ഒക്ടോബർ ഒന്നുമുതൽ ഇന്ത്യയും 5ജിയിലേക്ക്; സേവനങ്ങൾക്ക് തുടക്കം കുറിക്കുക പ്രധാനമന്ത്രി നരേന്ദ്രമോദി
HIGHLIGHTS

ഫൈവ് ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക.

 

ന്യൂഡൽഹി: രാജ്യത്ത് ഒക്ടോബർ ഒന്നുമുതൽ 5ജി സേവനം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഡൽഹിയിൽ നടക്കുന്ന മൊബൈൽ കോൺഗ്രസിൽ വെച്ച് 5ജി സേവനങ്ങൾക്ക് തുടക്കമിടുന്നത്. വരുന്ന രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാ​ഗത്തും 5ജി എത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിലാകും തുടക്കത്തിൽ 5ജി എത്തുക. 2023 അവസാനത്തോടെ രാജ്യമാകെ 5ജി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. താരിഫ് പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കും. ഫോർ ജിയേക്കാൾ പത്തിരട്ടിയായിരിക്കും ഇൻറർനെറ്റ് വേഗത. ഫൈവ് ജി സപ്പോർട്ട് ചെയ്യുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക.

സ്പെക്ട്രം ലേലത്തിൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, അദാനി ഡേറ്റ നെറ്റ്‍വർക്കുകൾ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളാണ് ഏറ്റവും കൂടുതൽ ലേലം വിളിച്ചത്. 20 വർഷത്തേയ്ക്കാണ് സ്പെക്ട്രം നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL