08:41am 08 July 2024
NEWS
സ്ത്രീധന പീഡനത്തെ തുടർന്ന് ഒരു വർഷത്തിനിടയിൽ ജീവനുടുക്കിയത് 6,516 വനിതകൾ; യുപി മുന്നിൽ, കുറവ് കേരളത്തിൽ
15/12/2023  09:38 AM IST
web desk
സ്ത്രീധന പീഡനത്തെ തുടർന്ന് ഒരു വർഷത്തിനിടയിൽ ജീവനുടുക്കിയത് 6,516 വനിതകൾ; യുപി മുന്നിൽ, കുറവ് കേരളത്തിൽ
HIGHLIGHTS

കേരളത്തിൽ സ്ത്രീധന പീഡന മരണങ്ങൾ ഓരോ വർഷവും കുറയുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ 25 പേരായിരുന്നു ജീവനൊടുക്കിയത്.

രാജ്യത്ത് സ്ത്രീധന പീഡന മരണങ്ങൾളുടെ എണ്ണത്തിൽ നേരിയ വർദ്ധനവെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്. സ്ത്രീധന പീഡന മരണങ്ങൾ കേരളത്തിൽ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കൂടുതലാണ്. കണക്ക് പ്രകാരം 12 വനിതകളാണ് കേരളത്തിൽ കഴിഞ്ഞവർഷം ജീവനൊടുക്കിയത്. കേരള പൊലീസിന്റെ കണക്കനുസരിച്ച് 11 പേരേയുള്ളൂ.

കേരളത്തിൽ ഈ വർഷം സ്ത്രീധനത്തിന്റെ പേരിൽ 7 പേർ ജീവനൊടുക്കി. കേരളത്തിൽ സ്ത്രീധന പീഡന മരണങ്ങൾ ഓരോ വർഷവും കുറയുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ 25 പേരായിരുന്നു ജീവനൊടുക്കിയത്.

ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ കഴിഞ്ഞവർഷം 6,516 വനിതകൾ ജീവനൊടുക്കി. യു.പിയിൽ 2,142 സ്ത്രീധന പീഡന മരണങ്ങൾ നടന്നു. 


ബീഹാറാണ് രണ്ടാമത്. 1,057 പേരാണ് ജീവനൊടുക്കിയത്. മൂന്നാമത് മധ്യപ്രദേശ് ആണ് ഇവിടെ 520 പേർ ജീവനൊടുക്കി. കേന്ദ്രഭരണ പ്രദേശങ്ങളിൽ ഡൽഹിയാണ് മുന്നിൽ- 131. നഗരങ്ങളിൽ കൂടുതൽ സ്ത്രീധനമരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഡൽഹി തലസ്ഥാനമേഖലയിലാണ്- 129. 

യു.പിയിലെ കാൺപൂർ, ലക്‌നൗ എന്നിവിടങ്ങളാണ് ഈ കണക്കിൽ രണ്ടാമത്. 43 വനിതകൾ വീതം മരിച്ചു. രാജസ്ഥാനിലെ ജയ്പൂരിൽ 33. 19 പ്രധാന നഗരങ്ങളിൽ 381 വനിതകൾ ജീവനൊടുക്കി. സ്ത്രീകൾക്ക് എതിരെ അക്രമങ്ങൾ വർദ്ധിക്കുകയും ചെയ്തു. സിക്കിം, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ഗോവ എന്നിവിടങ്ങളിൽ സ്ത്രീധനം പീഡന മരണനിരക്ക് കുറവാണ്.

• പശ്ചിമബംഗാൾ 427
• ഒഡീഷ 263
• ഹരിയാന 234
• ജാർഖണ്ഡ് 214
• മഹാരാഷ്ട്ര 184
• ആസാം 175
• കർണാടക 165
• തെലങ്കാന 137
• ആന്ധ്രാപ്രദേശ് 101
• പഞ്ചാബ് 71
• ഉത്തരാഖണ്ഡ്70
• ഛത്തീസ്ഗഡ് 63
• തമിഴ്‌നാട് 29
• ത്രിപുര 25
• ഗുജറാത്ത്

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL