07:47am 03 July 2024
NEWS
കാസർകോട് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം മോഷ്ടിച്ച ശേഷം ഉപേക്ഷിച്ചു

15/05/2024  09:38 AM IST
nila
കാസർകോട് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം മോഷ്ടിച്ച ശേഷം ഉപേക്ഷിച്ചു

കാസർകോട്: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം മോഷ്ടിച്ച ശേഷം ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വർണക്കമ്മൽ മോഷണം പോയി.

മുത്തശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ എടുത്തുകൊണ്ടു പോയത്. നാട്ടുകാരുടെ തിരച്ചിലിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കണ്ണിനും കഴുത്തിനും പരുക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod