07:49am 03 July 2024
NEWS
അനുമോദനസമ്മേളനവും പേരെന്റ്റിംഗ് സെമിനാറും സംഘടിപ്പിച്ചു.
30/06/2024  07:46 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അനുമോദനസമ്മേളനവും  പേരെന്റ്റിംഗ് സെമിനാറും  സംഘടിപ്പിച്ചു.

കൊച്ചി : കരിക്കമുറി റെസിഡന്റ്സ് അസോസിയേഷന്റെയും ചാവറ കൾച്ചറൽ സെന്ററിന്റെയും സംയുക്തഭിമുഖ്യത്തിൽ ഉന്നത വിജയം കൈവരിച്ചവർക്ക് അനുമോദനം നൽകി. കൊച്ചി കോർപറേഷൻ കൗൺസിലർ ശ്രീമതി പദ്മജ എസ്. മേനോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടി മാതാപിതാക്കളോടൊപ്പം ആകുവാൻ തെയ്യാറാവണമെന്ന് പദ്മജ എസ് മേനോൻ അഭിപ്രായപ്പെട്ടു. കൃഷ്ണ ഹോസ്പിറ്റൽ ഡയറക്ടർ  ഡോ. സഭാപതി അനുഗ്രഹപ്രഭാഷണം നടത്തി.   പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ ജിജോ ചിറ്റടി, ബ്യൂട്ടിഫുൾ ലൈഫ് എന്ന വിഷയത്തിൽ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിൽ വ്യക്തമായ ലക്ഷ്യമുണ്ടാകണമെന്നും ആത്മാഭിമാനത്തോടെ നല്ല ജീവിതം കൈവരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കരിക്കമുറി റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ സാദാശിവൻ പി. എ. അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., കെ. വി. പി. കൃഷ്ണകുമാർ,  സെൻട്രൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബാബു ജോൺ,ജിജോ പാലത്തിങ്കൽ, സി. ഡി. അനിൽ കുമാർ, ജോയ് കെ ദേവസി, ഡോ.കാർത്തിക് എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam