11:17am 08 July 2024
NEWS
"മോശമായി പെരുമാറുകയും ശരീരത്തിൽ അപമര്യാദയായി സ്പർശിക്കുകയും ചെയ്തു"; വിമാനത്തിൽ വെച്ച് നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവ മലയാളി നടി
11/10/2023  10:09 AM IST
web desk
മോശമായി പെരുമാറുകയും ശരീരത്തിൽ അപമര്യാദയായി സ്പർശിക്കുകയും ചെയ്തുവിമാനത്തിൽ വെച്ച് നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവ മലയാളി നടി
HIGHLIGHTS

സംഭവം വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നടി ആരോപിച്ചു

തിരുവനന്തപുരം: വിമാനയാത്രക്കിടെ സഹയാത്രികൻ മോശമായി പെരുമാറിയെന്ന പരാതിയുമായി മലയാളത്തിലെ യുവ നടി രംഗത്ത്. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിൽ വെച്ചായിരുന്നു സംഭവം. ഇയാൾ മോശമായി പെരുമാറിയത് മദ്യലഹരിയിലായിരുന്നുവെന്നും നടി പറഞ്ഞു. എന്നാൽ ഈ സംഭവം വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നടി ആരോപിച്ചു. തുടർന്ന് യുവ നടി പോലീസിൽ പരാതി നൽകി. നടിക്കുണ്ടായ മോശം അനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു.

ഇൻസ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച കുറുപ്പ്: 

"ഒക്ടോബർ പത്തിന് വൈകിട്ട് 5.20ന് മുംബൈയിൽ നിന്നും പുറപ്പെട്ട് രാത്രി 7.25ന് കൊച്ചിയിൽ എത്തിച്ചേരുന്ന AI 681 എന്ന വിമാനത്തിൽ വെച്ച് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. വിമാനം പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് സംഭവം.

സഹയാത്രികൻ ആദ്യം 12സി എന്ന സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. പിന്നാലെ എന്റെ അടുത്തുള്ള 12ബി എന്ന സൂറ്റിലേക്ക് ഇരുന്നു. തുടർന്ന് യാതൊരു ലോജിക്കുമില്ലാത്ത സംസാരത്തിലേക്ക് കടന്നു. സീറ്റിനെ കുറിച്ചായിരുന്നു സംസാരം. തുടർന്ന് മോശമായി പെരുമാറുകയും ശരീരത്തിൽ അപമര്യാദയായി സ്പർശിക്കുകയും ചെയ്തു. എയർഹോസ്റ്റസിനോട് സംസാരിച്ചപ്പോൾ എന്നെ മൂന്നാല് സീറ്റ് മുന്നിലേക്ക് മാറ്റിയിരുത്തുക മാത്രമാണ് അവർ ചെയ്തത്. നിർഭാഗ്യവശാൽ അയാൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. വിമാനം ഇറങ്ങിയപ്പോൾ എയർ ഇന്ത്യയുടെ എയർപോർട്ട് സ്റ്റാഫിനോട് ഞാൻ കാര്യം അറിയിച്ചു. അവർ എന്നോട് പോലീസിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. പോലീസിന് പരാതി നൽകാനുള്ള ഇമെയിൽ വിലാസവും നൽകി' -നടി പറഞ്ഞു."

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.