11:09am 08 July 2024
NEWS
ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ആം ആദ്മി പാർട്ടി
28/06/2023  05:05 PM IST
nila
ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ആം ആദ്മി പാർട്ടി
HIGHLIGHTS

രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദം നിര്‍ദേശിക്കുന്നുണ്ട്

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ആം ആദ്മി പാർട്ടി. ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണെന്നും എന്നാൽ, ഈ വിഷയത്തിൽ അഭിപ്രായ സമന്വയം ആവശ്യമാണെന്നും ആം ആദ്മി പാർട്ടി ജനറൽ സെക്രട്ടറി സന്ദീപ് പഥക് വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ വിവാദമുണ്ടാക്കി നേട്ടം കൊയ്യാനാണ് ബിജെപി ഇപ്പോൾ ഈ വിഷയം ചർച്ചയാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 

“ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുച്ഛേദം നിർദേശിക്കുന്നുണ്ട്. വിഷയതിൽ നിയമനിർമ്മാണത്തിന് മുമ്പ് രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടും സംഘടനകളോടും വിഷയം ചർച്ച ചെയ്ത് അഭിപ്രായസമന്വയം രൂപവത്കരിക്കുമെന്ന് വിശ്വസിക്കുന്നു” – സന്ദീപ് പഥക് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL