12:20pm 05 July 2024
NEWS
അബ്ദുൽ റഹീമിന് മാപ്പ് നൽകി കൊല്ലപ്പെട്ട സൗദി യുവാവിന്‍റെ കുടുംബം; വധശിക്ഷ റദ്ദാക്കി
02/07/2024  05:33 PM IST
nila
അബ്ദുൽ റഹീമിന് മാപ്പ് നൽകി കൊല്ലപ്പെട്ട സൗദി യുവാവിന്‍റെ കുടുംബം; വധശിക്ഷ റദ്ദാക്കി

റിയാദ്:  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന മലയാളി യുവാവിന് ജീവിതത്തിലേക്ക് മടക്കം. ദയാധനം സ്വീകരിച്ച് മാപ്പു നൽകാമെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന് മോചനത്തിന് വഴിതെളിഞ്ഞു. ദയാധനമായി കൊല്ലപ്പെട്ട  അനസ് അൽ ശഹ്റിയുടെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യൻ റിയാൽ നേരത്തെ തന്നെ റിയാദ് ക്രിമിനിൽ കോടതിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് റഹീമിന് മാപ്പു നൽകാമെന്ന് ഇന്ന് ഉച്ചയോടെ അനസ് അൽ ശഹ്റിയുടെ കുടുംബം കോടതിയെ അറിയിച്ചത്. 

മാപ്പു നൽകിയുള്ള കുടുംബത്തിൻറെ സമ്മതപത്രം റിയാദ് കോടതി റിയാദ് ഗവർണറേറ്റിന് കൈമാറുന്നതോടെ റഹീം ജയിൽ മോചിതനാകും. തുടർന്ന് റിയാദ് വിമാനത്താവളം വഴി റഹീമിനെ നാട്ടിലേക്ക് അയക്കും. കഴിഞ്ഞ ദിവസങ്ങളിൽ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും സൗദി യുവാവിൻറെ കുടുംബം എത്തിയിരുന്നില്ല. തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF