05:00pm 08 July 2024
NEWS
അതിഥി തൊഴിലാളിയുടെ 3 വയസുകാരിയായ മകളെ പീഡിപ്പിച്ച സംഭവം: 77 കാരനായ കന്തസ്വാമിയെ റിമാൻഡ് ചെയ്തു
28/12/2023  12:43 PM IST
web desk
അതിഥി തൊഴിലാളിയുടെ 3 വയസുകാരിയായ മകളെ പീഡിപ്പിച്ച സംഭവം: 77 കാരനായ കന്തസ്വാമിയെ റിമാൻഡ് ചെയ്തു
HIGHLIGHTS

 നാടോടികളായ കല്ലുകൊത്ത് തൊഴിലാളികളുടെ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന മകളേയാണ് കന്തസ്വാമി എടുത്തുകൊണ്ടുപോയി 

പാലക്കാട് കൊഴിഞ്ഞാമ്പാറ നടുപ്പുണിയിൽ 3 വയസുകാരിയെ പീഡിപ്പിച്ച 77കാരനെ റിമാന്റ് ചെയ്തു. കന്തസ്വാമിയെയാണ് റിമാൻഡ് ചെയ്തത്.  പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുളള അപേക്ഷ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. നാടോടികളായ കല്ലുകൊത്ത് തൊഴിലാളികളുടെ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന മകളേയാണ് കന്തസ്വാമി എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഈ കൊടുംക്രൂരത അരങ്ങേറിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി കന്തസ്വാമി എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രതി കുട്ടിയുടെ രക്ഷിതാക്കളുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു, കുട്ടിയോട് വാത്സല്യത്തോടെ പെരുമാറിയിരുന്ന അതേ 77കാരനാണ് പുലർച്ചെ രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് കുഞ്ഞിനെയുംകൊണ്ട് കടന്നുകളയാൻ ശ്രമിച്ചത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad