09:27am 03 July 2024
NEWS
സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

01/07/2024  10:53 AM IST
സണ്ണി ലൂക്കോസ്
സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പ്രവർത്തി ദിനം 220 ആക്കിയതിനെതിരായ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്. 

ശനിയാഴ്ചകളിൽ കൂടി പ്രവർത്തി ദിനമാക്കി ആഴ്ചയിൽ ആറ് ദിവസം വരെ സ്‌കൂളുകൾ പ്രവർത്തിക്കുന്ന നിലയിലേക്കാണ് പ്രവർത്തിദിന വർധന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയത്.     

പ്രവർത്തി ദിനം വർധിപ്പിച്ച നടപടി സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയെന്നാണ് ഹർജിക്കാരുടെ ആരോപണം. 

അധ്യാപകരെയും, രക്ഷിതാക്കളെയും അസോസിയേഷനെയും സർക്കാർ കേട്ടില്ല.

പ്രവൃത്തിദിനം കൂട്ടിയത് വിദ്യാഭ്യാസ കലണ്ടറായി ഇറക്കിയതല്ലാതെ ഉത്തരവിറക്കിയിട്ടില്ലെന്നും അതിനാൽ ചട്ടലംഘനമാണെന്നുമാണ് ഹർജിയിൽ പറയുന്നത്.

ഹർജിയിൽ ഹൈക്കോടതി വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു. 

ഇതിന്റെ മറുപടി കൂടി പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കുക

ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA