12:15pm 08 July 2024
NEWS
നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു ബൈക്ക് യാത്രികർക്ക് പരിക്ക്
16/09/2023  05:09 PM IST
web desk
നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു  ബൈക്ക് യാത്രികർക്ക് പരിക്ക്
HIGHLIGHTS

നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞു മടങ്ങുകയായിരുന്നു നടി.

നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്. ഇടുക്കി മുല്ലറിക്കുടിയിലാണ് അപകടം ഉണ്ടായത്. പരുക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞു മടങ്ങുകയായിരുന്നു നടി.
അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിൽ യുവാക്കളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki