09:26am 03 July 2024
NEWS
സ്തനാർബുദം മൂന്നാം ഘട്ടത്തിൽ; സ്വകാര്യത വേണമെന്ന് താരം
29/06/2024  08:44 AM IST
nila
സ്തനാർബുദം മൂന്നാം ഘട്ടത്തിൽ; സ്വകാര്യത വേണമെന്ന് താരം

തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ചെന്ന് വെളിപ്പെടുത്തി നടി ഹിന ഖാൻ. രോഗത്തിന്റെ തേഡ് സ്‌റ്റേജിലാണെന്നും താരം ഇൻസ്റ്റ​ഗ്രാം കുറിപ്പിൽ വ്യക്തമാക്കി. തനിക്ക് സ്വകാര്യത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട താരം, രോ​ഗത്തെ അതിജീവിച്ച് തിരിച്ചെത്തുമെന്നും പോസ്റ്റിൽ പറയുന്നു. കുടുംബം എല്ലാവിധ പിന്തുണയും ആത്മവിശ്വാസവും നൽകി ഒപ്പമുണ്ടെന്നും താരം വ്യക്തമാക്കി. 

താരത്തിന്റെ കുറിപ്പ് ഇങ്ങനെ...

 "എന്റെ ആരാധകരോടും എന്നെക്കുറിച്ച് ആശങ്കപ്പെടുന്നവർക്കുമായി എന്നെക്കുറിച്ച് അടുത്തിടെ പ്രചരിച്ച ഒരു അഭ്യൂഹത്തെക്കുറിച്ച് വ്യക്തമാക്കാം, ഞാനിപ്പോൾ സ്താനാർബുദത്തിന്റെ തേഡ് സ്‌റ്റേജിലാണ്. ഏറെ വെല്ലുവിളിയുയർത്തിയ രോഗനിർണയമാണെങ്കിലും ഞാൻ നന്നായിരിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കുകയാണ്. ഈ രോഗാവസ്ഥയെ ഞാൻ തീർച്ചയായും അതിജീവിക്കും. ചികിത്സ ആരംഭിച്ചുകഴിഞ്ഞു. ഈ രോഗത്തിൽ നിന്ന് മുക്തി നേടുന്നതിനായി സാധ്യമായതെല്ലാം ചെയ്യാനും നേരിടാനും ഞാൻ സജ്ജയാണ്.

ഈ അവസരത്തിൽ പരിഗണനയും സ്വകാര്യതയും നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്. നിങ്ങളെനിക്ക് പകരുന്ന സ്‌നേഹത്തേയും കരുത്തിനേയും അനുഗ്രഹത്തേയും ഞാൻ ഏറെ വിലമതിക്കുന്നു. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ, രോഗത്തെ പ്രതിരോധിച്ച മാർഗങ്ങൾ, പിന്തുണയേകുന്ന നിർദേശങ്ങൾ എന്നിവയെല്ലാം ഈ യാത്രയിൽ എനിക്ക് താങ്ങായിരിക്കും. ഈശ്വരാനുഗ്രഹത്താൽ ഞാനും എന്റെ കുടുംബവും പ്രിയപ്പെട്ടവരും ഇതിനെ പോസിറ്റീവായി നേരിടാൻ മാനസികമായി ഒരുങ്ങിയിരിക്കുന്നു. ഈ അനാരോഗ്യത്തെ അതിജീവിച്ച് പൂർണാരോഗ്യം വീണ്ടെടുക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും സ്‌നേഹവും എനിക്കാവശ്യമാണ്", സ്‌നേഹത്തോടെ ഹിന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA