08:29am 03 July 2024
NEWS
നടി മീര നന്ദന്‍ വിവാഹിതയായി
29/06/2024  08:16 AM IST
nila
നടി മീര നന്ദന്‍ വിവാഹിതയായി

നടി മീരാനന്ദൻ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജു ഇന്നു പുലർച്ചെയാണ് ​ഗുരുവായൂർ ക്ഷേത്രനടയിൽവച്ച് താരത്തെ താലിചാർത്തിയത്. താലികെട്ടിന്റേയും സിന്ദൂരം ചാർത്തുന്നതിന്റേയും ചിത്രങ്ങൾ താരം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ സെപ്റ്റംബർ 13-നായിരുന്നു മീരനന്ദന്റെയും ശ്രീജുവിന്റെയും വിവാഹനിശ്ചയം. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ശേഷം ഇരുവരുടേയും മാതാപിതാക്കൾ പരസ്പരം സംസാരിച്ച് വിവാഹമുറപ്പിക്കുകയായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങൾ മീര പങ്കുവെച്ചിരുന്നു.

കൊച്ചി എളമക്കര സ്വദേശിനിയായ മീരനന്ദനെ മുല്ല എന്ന ചിത്രത്തിലൂടെസംവിധായകൻ ലാൽജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വർഷം വാൽമീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ൽ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. പുതിയ മുഖം, പോത്തൻ വാവ, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നിലവിൽ ദുബായിൽ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101.3 എഫ്എമ്മിൽ ആർജെയാണ്. ഈ വർഷം പുറത്തെത്തിയ എന്നാലും എന്റെളിയാ ആണ് മീര അഭിനയിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA