12:26pm 08 July 2024
NEWS
"കാക്കിക്കുള്ളിലെ ക്രൂരത": വാച്ചാതി കേസ് സിനിമയാകുന്നു; സംവിധാനം രോഹിണി
19/10/2023  09:01 PM IST
web desk
HIGHLIGHTS

നൂറിലധികം വനപാലകരും പോലീസ് ഉദ്യോഗസ്ഥരും ഗ്രാമത്തിൽ പ്രവേശിക്കുകയും 18 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.

ധർമപുരി: തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ വാച്ചാതി ഗ്രാമത്തിൽ നടന്ന കൂട്ടക്കുരുതിയായ വാച്ചാതി കേസ് സംഭവത്തിനെ ആസ്പദമാക്കി തമിഴിൽ സിനിമ ഒരുങ്ങുന്നു. നൂറിലധികം വനപാലകരും പോലീസ് ഉദ്യോഗസ്ഥരും ഗ്രാമത്തിൽ പ്രവേശിക്കുകയും 18 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവവും പിന്നീട് നടന്ന നിയമ പോരാട്ടങ്ങളുമൊക്കെയാണ് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

പ്രശസ്ത ചലച്ചിത്രതാരം രോഹിണിയാണ് സിനിമയുടെ സംവിധാനം. തിരക്കഥയൊരുക്കുന്നത് പ്രമുഖ തമിഴ് സാഹിത്യകാരനും തമിഴ്നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർ സംഘം ജനറൽ സെക്രട്ടറിയുമായ ആദവൻ ദീക്ഷണ്യയാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. വിപുലമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചിത്രം ഒരുക്കുന്നതെന്നും സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പറയുന്നതെന്നും തിരക്കഥാകൃത്ത് ആദവൻ ദീക്ഷണ്യ പറഞ്ഞു. 
 
1992 ജൂൺ 20നാണ് തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ വാച്ചാതി ഗ്രാമത്തിലാണ് ഒരുപാട് കോളിളക്കങ്ങൾ സൃഷ്ടിച്ച ഈ സംഭവം അരങ്ങേറിയത്. 155 വനപാലകരും 108 പോലീസുകാരും 6 റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ആദിവാസികൾ കൂടുതലുള്ള വച്ചത്തി ഗ്രാമത്തിൽ പ്രവേശിക്കുകയായിരുന്നു. 


ഗ്രാമവാസികൾ ചന്ദനക്കടത്ത് നടത്തുന്നതായും കുപ്രസിദ്ധ വനപാലകനായ വീരപ്പനെ സഹായിക്കുന്നതായും ഉദ്യോഗസ്ഥർ പരാതിപ്പെട്ടിരുന്നു. വീരപ്പനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുവനും തിരച്ചിൽ നടത്താനെന്ന വ്യാജേന സംഘമെത്തുകയും പിന്നിട് നിരവധി അക്രമങ്ങൾ നടത്തുകയും ചെയ്തു. ഉദ്യോഗസ്ഥർ ഗ്രാമവാസികളുടെ സ്വത്ത് കൊള്ളയടിക്കുകയും അവരുടെ വീടുകൾ നശിപ്പിക്കുകയും കന്നുകാലികളെ കൊല്ലുകയും 100 ഓളം ഗ്രാമീണരെ ആക്രമിക്കുകയും 18 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. റെയ്ഡ് രണ്ട് ദിവസം നീണ്ടുനിന്നിരുന്നു.

കോടതി ഉത്തരവിന് ശേഷം, 2011 സെപ്തംബർ 29 ന്, കോടതി 269 കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. യഥാർത്ഥ പ്രതികളിൽ 54 പേർ ശിക്ഷിക്കപ്പെടുമ്പോഴേക്കും മരിച്ചിരുന്നു. ബാക്കിയുള്ള 215 പേർക്ക് ജയിൽ ശിക്ഷ വിധിച്ചു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA