12:02pm 01 July 2024
NEWS
നയൻതാരയെ തുടർന്ന് ഷാരുഖാനൊപ്പം മറ്റൊരു തെന്നിന്ത്യൻ താരം

24/06/2024  01:06 PM IST
നയൻതാരയെ തുടർന്ന് ഷാരുഖാനൊപ്പം മറ്റൊരു തെന്നിന്ത്യൻ താരം

 അറ്റ്‌ലി സംവിധാനം ചെയ്ത 'ജവാൻ', രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത 'ഡങ്കി' എന്നിവയാണ്   ഷാരുഖാൻ നായകനായി അഭിനയിച്ചു അവസാനമായി പുറത്തുവന്ന ഹിന്ദി ചിത്രങ്ങൾ! ഇതിൽ 'ജവാൻ' സൂപ്പർഹിറ്റായി 1000 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തു. എന്നാൽ 'ഡങ്കി' 450 കോടിയോളം മാത്രമാണ് നേടിയത്. എങ്കിലും ഷാരുഖാന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം  രാജ്‌കുമാർ ഹിറാനിക്കുതന്നെയാണ് ലഭിച്ചിരിക്കുന്നത് എന്നാണു ബോളിവുഡിൽ പുറത്തുവന്നിരിക്കുന്ന വാർത്ത! ദേശഭക്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു തിരക്കഥയാണത്രെ രാജ്‌കുമാർ ഹിറാനി അടുത്ത്  ഷാരുഖാന് വേണ്ടി ഒരുക്കിയിരിക്കുന്നത്. അറ്റ്‌ലി ഒരുക്കിയ 'ജവാൻ' എന്ന ചിത്രത്തിൽ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാറായ നയൻതാരായാണ് ഷാരുഖാനൊപ്പം ജോഡിയായി അഭിനയിച്ചത്. എന്നാൽ ഷാരുഖാന്റെ അടുത്ത ചിത്രത്തിൽ നായികയാകുന്നത് തെന്നിന്ത്യൻ സിനിമയിലെ മറ്റൊരു പോപ്പുലർ സ്റ്റാറായ സമാന്തയാണത്രെ! അറ്റ്‌ലി, നയൻതാര, അനിരുദ്ധ് തുടങ്ങി തെന്നിന്ത്യൻ താരങ്ങൾ അണിനിരന്നൊരുക്കിയ തന്റെ 'ജവാൻ' സൂപ്പർഹിറ്റായതിനെ തുടർന്ന് ഷാരുഖാന് തെന്നിന്ത്യൻ സിനിമയിലുള്ള സാങ്കേതിക പ്രവർത്തകർ, നടീ നടന്മാർ തുടങ്ങിയവരോട്  ഷാരുഖാന് വളരെയധികം മതിപ്പാണത്രെ! അതിനാലാണത്രെ സാമന്തയെ തന്റെ അടുത്ത ചിത്രത്തിൽ ഷാരുഖാൻ  നായകിയാക്കിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA