04:40pm 18 July 2024
NEWS
അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി
24/12/2023  10:36 AM IST
web desk
അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി
HIGHLIGHTS

ഇടതുമുന്നണി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവച്ചു. രാജിക്കത്തു ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഇടതുമുന്നണി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

നേരത്തേയുള്ള രണ്ടരവർഷം ധാരണപ്രകാരമാണ് ഇരുവരും രാജിവെച്ചത്. പൂർണ്ണ സംതൃപ്തിയോടെയാണു കാലാവധി പൂർത്തിയാക്കുന്നതെന്നും പ്രവർത്തനം വിലയിരുത്തേണ്ടതു ജനങ്ങളെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.


ഇരുവർക്കും പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും, കെബി ഗണേഷ്കുമാറും മന്ത്രിമാരാകും. ഡിസംബറിൽതന്നെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാകും.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA