08:01am 08 July 2024
NEWS
പവർബാങ്ക് പൊട്ടിത്തെറിച്ച് കോഴിക്കോടിനുള്ള എയർ അറേബ്യ വിമാനത്തിൽ തീപിടിത്തം

20/06/2024  07:37 PM IST
nila
പവർബാങ്ക് പൊട്ടിത്തെറിച്ച് കോഴിക്കോടിനുള്ള എയർ അറേബ്യ വിമാനത്തിൽ തീപിടിത്തം

കോഴിക്കോട്: പവർബാങ്ക് പൊട്ടിത്തെറിച്ച് കോഴിക്കോടിനുള്ള എയർ അറേബ്യ വിമാനത്തിൽ തീപിടിത്തം. ഇന്നു പുലർച്ചെ അബുദാബിയിൽനിന്നു കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന എയർ അറേബ്യ വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. മലയാളിയായ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചതോടെ യാത്രക്കാർ എക്‌സിറ്റ് ഡോറുകൾ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചതായും സഹയാത്രികർ പവർ ബാങ്ക് ചവിട്ടിപ്പൊട്ടിക്കാന്‍ ശ്രമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

പവർ ബാങ്ക് കൈവശം വച്ച മലയാളി യുവാവിനെയും സഹോദരിയെയും അധികൃതർ തടഞ്ഞുവച്ചു. കൂടാതെ എക്‌സിറ്റ് ഡോറുകൾ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ച രണ്ടുപേരെയും ഉദ്യോഗസ്ഥർ തടഞ്ഞുവച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode