11:16am 08 July 2024
NEWS
ഇടുക്കി സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് എയർഹോസ്റ്റസായി ജോലി ലഭിച്ച് രണ്ടു മാസം തികയുംമുമ്പ്

19/06/2024  10:08 AM IST
nila
ഇടുക്കി സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് എയർഹോസ്റ്റസായി ജോലി ലഭിച്ച് രണ്ടു മാസം തികയുംമുമ്പ്

ഇടുക്കി സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് എയർഹോസ്റ്റസായി ജോലി ലഭിച്ച് രണ്ടു മാസം തികയുംമുമ്പ്. ചെമ്പകപ്പാറ തമ്പാൻസിറ്റി വാഴക്കുന്നേൽ ബിജു-സീമ ദമ്പതിമാരുടെ മകൾ ശ്രീലക്ഷ്മി (24)യാണ് ഹരിയാണയിലെ ഗുഡ്ഗാവിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ശ്രീലക്ഷ്മി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചതായാണ് ഗുഡ്ഗാവ് പോലീസ് പറയുന്നത്. എന്നാൽ, ശ്രീലക്ഷ്മി ആത്മ​ഹത്യ ചെയ്യേണ്ട സാ​ഹചര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. 

 തങ്കമണി പോലീസ് സ്റ്റേഷനിലേക്ക് തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ശ്രീലക്ഷ്മിയുടെ മരണവാർത്ത അറിയിച്ചുള്ള വിളിയെത്തുന്നത്. ആറ് മാസത്തെ പരിശീലനത്തിനുശേഷം ജൂൺ ആറിനാണ് ശ്രീലക്ഷ്മി എയർ ഇന്ത്യയിൽ ജോലിക്ക് ചേർന്നത്. മേയ് രണ്ടാം വാരത്തോടെ വീട്ടിലെത്തിയ ശ്രീലക്ഷ്മി ജൂൺ രണ്ടിനാണ് ഹരിയാണയിലേക്ക് മടങ്ങിയത്. ഞായറാഴ്ച രാത്രിയിലും വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ച ശ്രീലക്ഷ്മിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സഹോദരി: ശ്രീദേവിക. സംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki