11:57am 05 July 2024
NEWS
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രവര്‍ത്തനം അബുദാബി ടെര്‍മിനല്‍ എയില്‍ നിന്ന്
01/11/2023  01:45 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രവര്‍ത്തനം അബുദാബി ടെര്‍മിനല്‍ എയില്‍ നിന്ന്
HIGHLIGHTS

അബുദാബിയെ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, മംഗലാപുരം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന 29 പ്രതിവാര സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തുന്നുണ്ട്

കോഴിക്കോട്: നവംബര്‍ 1 മുതല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച ടെര്‍മിനല്‍ എ (ടിഎ) യിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ പ്രവര്‍ത്തനം മാറുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രധാന വിപണികളിലൊന്നാണ് അബുദാബി. അബുദാബിയെ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, മംഗലാപുരം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന 29 പ്രതിവാര സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തുന്നുണ്ട്. വിന്റര്‍ ഷെഡ്യൂളിന്റെ  ഭാഗമായി ഡിസംബറില്‍ ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ 31 ആയി വര്‍ദ്ധിപ്പിക്കും.

56 വിമാനങ്ങളുമായി, 30 ആഭ്യന്തര വിമാനത്താവളങ്ങളിലും 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിദിനം 300-ലധികം സര്‍വീസ് നടത്തുന്നുണ്ട്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode