10:04am 05 July 2024
NEWS
എകെജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

02/07/2024  08:50 AM IST
nila
എകെജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

ന്യൂഡൽ​ഹി: എകെജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. യൂത്ത് കോൺ​ഗ്രസ് നേതാവ് സുഹൈൽ ഷാജഹാനാണ് അറസ്റ്റിലായത്. കെ സുധാകരന്റെ അടുത്ത അനുയായി ആയ സുഹൈൽ ഷാജഹാൻ യൂത്ത് കോൺ​ഗ്രസ് തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയാണ്. വിദേശത്തായിരുന്ന സുഹൈൽ ഇന്നു പുലർച്ചെ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം ഇന്ന് വൈകുന്നേരത്തോടെ സുഹൈലിനെ തിരുവനന്തപുരത്തെത്തിക്കും. പടക്കം എറിയാൻ നിർദേശം നൽകിയത് നിർദേശം നൽകിയത് സുഹൈൽ ആണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞതിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. പിടികൂടാൻ സാധിക്കാത്തതിനെത്തുടർന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് നൽകിയിരുന്നു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകാൻ എത്തിയതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA