12:06pm 05 July 2024
NEWS
15 വർഷം മുമ്പ് ആലപ്പുഴയിൽ കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതോ?

02/07/2024  03:43 PM IST
nila
15 വർഷം മുമ്പ് ആലപ്പുഴയിൽ കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതോ?

ആലപ്പുഴ: 15 വർഷം മുമ്പ് മാന്നാറിൽ കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് സംശയം. കല എന്ന് പേരുള്ള 20കാരിയെ പ്രണയ വിവാഹത്തിന് ശേഷം കാണാതാകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് അനിൽ കുമാറിനെയും നാല് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചെന്ന നിഗമനത്തിൽ കുഴിതോണ്ടി പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 15 വർഷം മുൻപുള്ള തിരോധാന കേസിൽ പുനരന്വേഷണം ആരംഭിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അതീവ രഹസ്യമായിട്ടായിരുന്നു അന്വേഷണം നടന്നുകൊണ്ടിരുന്നത്.

കലയുടെ പ്രണയവിവാഹമായിരുന്നു. വിവാഹ ശേഷമാണ് പെൺകുട്ടിയെ കാണാതാതയത്. ഇതിനിടെ ഭർത്താവ് വിദേശത്ത് കടന്നിരുന്നു. ഈ അടുത്ത് ഭർത്താവ് അനിൽ കുമാറിനെ പൊലീസ് നാട്ടിലേക്ക് വിളിച്ച് വരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇയാളെയും ചില സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിനെ തുടർന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കലയെ കൊന്ന് സെപ്റ്റിടാങ്കിൽ കുഴിച്ചുമൂടിയെന്നായിരുന്നു അനിൽ പൊലീസിന് മൊഴി നൽകിയത്. തുടർന്നാണ് ഇവർ താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്ക് ഉൾപ്പെടെ കുഴിച്ച് പരിശോധന നടത്താൻ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha