10:32am 08 July 2024
NEWS
കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോ​ഗം ഇന്ന്
19/07/2023  08:02 AM IST
nila
കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോ​ഗം ഇന്ന്
HIGHLIGHTS

നാളെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്. 

ന്യൂഡൽഹി: കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോ​ഗം ഇന്ന് നടക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് സർക്കാർ സർവകക്ഷി യോ​ഗം വിളിച്ചത്. നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പ്രതിപക്ഷത്തിന്റെ സഹകരണം തേടാനാണ് സർക്കാർ സർവകക്ഷി യോ​ഗം വിളിച്ചിരിക്കുന്നത്. 

നാളെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 11 വരെ സമ്മേളനം തുടരും. അതേസമയം സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. ഒരു വശത്ത്, സുപ്രധാന ബില്ലുകൾ പാസാക്കാൻ ഭരണകക്ഷി ശ്രമിക്കുമ്പോൾ, മറുവശത്ത്, മണിപ്പൂരിലെ അക്രമം, റെയിൽ സുരക്ഷ, വിലക്കയറ്റം, അദാനി കേസിൽ ജെപിസി രൂപീകരിക്കാനുള്ള ആവശ്യം തുടങ്ങി മറ്റ് വിഷയങ്ങളിൽ ഉന്നയിക്കാൻ പ്രതിപക്ഷവും തയ്യാറെടുക്കുയാണ്.

രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ ചൊവ്വാഴ്ച സർവകക്ഷിയോഗം വിളിച്ചിരുന്നുവെങ്കിലും പല പാർട്ടികളുടെയും നേതാക്കൾ എത്താത്തതിനാൽ യോഗം മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളും, എൻഡിഎ ഡൽഹിയിലും യോ​ഗം ചേർന്നിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL