04:39pm 08 July 2024
NEWS
ജനങ്ങളെ അകറ്റുന്ന ശൈലികളെല്ലാം മാറ്റുമെന്ന് എംവി ​ഗോവിന്ദൻ

05/07/2024  04:36 PM IST
nila
ജനങ്ങളെ അകറ്റുന്ന ശൈലികളെല്ലാം മാറ്റുമെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: ജനങ്ങളെ അകറ്റുന്ന ശൈലികളെല്ലാം പാർട്ടിയും നേതാക്കളും മാറ്റുമെന്ന് എംവി ​ഗോവിന്ദൻ.  സംസ്ഥാന സമിതി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും അദ്ദേ​ഹം പറഞ്ഞു. പ്രതിഭാശാലികളെ നാടിന് സംഭാവന ചെയത് പ്രസ്ഥാനമാണ് എസ്എഫ്ഐ എന്നും ചെറിയ വീഴ്ച്ചകൾ അവർ തന്നെ പരിഹരിക്കുമെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ എം വി ​ഗോവിന്ദൻ വ്യക്തമാക്കി. 

പാർട്ടിയെയും നേതാക്കളെയും ജനങ്ങളിൽ നിന്നും അകറ്റുന്ന എല്ലാ ശൈലികളെല്ലാം വരുമെന്നും എന്നാൽ, അത് മുഖ്യമന്ത്രിയുടെ ശൈലി എന്ന് വ്യാഖ്യാനിക്കണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാർക്കുനേരെ ഡിവൈഎഫ്ഐ നടത്തിയ 'രക്ഷാപ്രവർത്തനത്തെ' വീണ്ടും മുഖ്യമന്ത്രി ന്യായീകരിച്ചതിനെയും എംവി ഗോവിന്ദൻ പിന്തുണച്ചു. മുഖ്യമന്ത്രി പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും രക്ഷാപ്രവർത്തനം തന്നെയായിരുന്നുവെന്നുമായിരുന്നു എംവി ഗോവിന്ദൻറെ പ്രതികരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA