10:38am 08 July 2024
NEWS
അദാനി 500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അംബാനി
12/09/2022  08:31 PM IST
NILA
അദാനി 500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അംബാനി
HIGHLIGHTS

റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കെതിരെ അദാനി ഇലക്ട്രിസിറ്റി കമ്പനിയും പരാതി നൽകിയിട്ടുണ്ട്.

മുംബൈ: ​ഗൗതം അദാനി 500 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് അനിൽ അംബാനി. 2021 ഡിസംബറിലെ ഷെയർ പർച്ചേസ് എഗ്രിമെന്റ് തെറ്റിച്ചെന്ന് ആരോപിച്ചാണ് അദാനി ഇലക്ട്രിസിറ്റി എന്ന കമ്പനിക്കെതിരെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ആർബിട്രേഷൻ നടപടികളുമായി മുന്നോട്ടു പോകുന്നത്.

തങ്ങളുടെ അധീനതയിലുണ്ടായിരുന്ന മുംബൈയിലെ ഊർജ്ജ വിതരണ ബിസിനസ് അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ട്രാൻസ്മിഷൻസ് കമ്പനിക്ക് കൈമാറുന്നതിന്റെ ഭാഗമായി 2017 ഡിസംബറിലാണ് ഇരുകമ്പനികളും ഷെയർ പർച്ചേസ് എഗ്രിമെന്റ് ഒപ്പിട്ടത്. റിലയൻസ് ഇൻഫ്രയുടെ ഊർജ്ജ ഉത്പാദനം, വിതരണം, ട്രാൻസ്മിഷൻ ബിസിനസുകൾ 2017ൽ അദാനി ട്രാൻസ്മിഷൻ കമ്പനി 18800 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. ഈ പണം വായ്പകളുടെ തിരിച്ചടവിനാണ് അന്ന് റിലയൻസ് ഇൻഫ്ര ഉപയോഗിച്ചത്.

റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കെതിരെ അദാനി ഇലക്ട്രിസിറ്റി കമ്പനിയും പരാതി നൽകിയിട്ടുണ്ട്. ഈ വിവരങ്ങൾ അദാനി ഗ്രൂപ്പാണ് പുറത്ത് വിട്ടത്. മുംബൈ സെന്റർ ഫോർ ഇന്റർനാഷണൽ ആർബിട്രേഷനിലാണ് പരാതികൾ എത്തിച്ചേർന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL