07:12am 03 July 2024
NEWS
ശബരിമല തീർത്ഥാടകരെ സംസ്ഥാന സർക്കാർ കന്നുകാലികളെ പോലെ കണക്കാക്കുന്നു - അനിൽ ആന്റണി
29/12/2023  03:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ശബരിമല തീർത്ഥാടകരെ സംസ്ഥാന സർക്കാർ കന്നുകാലികളെ പോലെ കണക്കാക്കുന്നു - അനിൽ ആന്റണി

കൊച്ചി: സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ശബരിമലയിലേക്ക് എത്തുന്ന ലക്ഷകണക്കിന് തീർത്ഥാടകരെ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കന്നുകാലികളെ പോലെയാണ് കണക്കാക്കുന്നതെന്ന് ബി ജെ പി ദേശീയ സെകട്ടറിയും ദേശീയ വക്താവുമായ അനിൽ ആന്റണി കുറ്റപ്പെടുത്തി.


ബി ജെ പി ജില്ലാ ഓഫീസിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ കാര്യത്തിൽ ഹൈന്ദവവിശ്വാസികളെ അവഹേളിക്കുന്ന സി പി എമ്മും സർക്കാരും രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ന്യൂനപക്ഷപ്രീണനം നടത്തുകയാണ് .
ഈ കാര്യത്തിൽ സി പി എമ്മും സംസ്ഥാന കോൺഗ്രസ്സും ഇരട്ടത്താപ്പാണ് കാണിക്കുന്നത്.
ഹമാസിനായി ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വലിയ സമ്മേളനങ്ങൾ നടത്തുന്ന ഇവർ രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2024ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ബി ജെ പി നയിക്കുന്ന മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തും.


രാജ്യത്തെ എല്ലാ വീടുകളും മോദിസർക്കാരിന്റെ ഏതെങ്കിലും പദ്ധതിയുടെ ഗുണഭോക്താവാണ്.
രണ്ടാം മോദി സർക്കാർ ബ്രിട്ടനെ പിൻതള്ളി രാജ്യത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാക്കിയെങ്കിൽ മൂന്നാം മോദി സർക്കാർ ഭാരതത്തെ മൂന്നാമത്തെ  സാമ്പത്തികശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി.ആർ. പ്രഫുൽ കൃഷ്ണൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam