09:13am 08 July 2024
NEWS
നിശബ്ദനാകാതെ അനിൽ ആന്റണി; കോൺ​ഗ്രസിനെതിരെ വീണ്ടും പരിഹാസം

29/01/2023  05:48 PM IST
nila
നിശബ്ദനാകാതെ അനിൽ ആന്റണി; കോൺ​ഗ്രസിനെതിരെ വീണ്ടും പരിഹാസം
HIGHLIGHTS

ബിബിസി പലതവണ ഇന്ത്യയുടെ പരമാധികാരത്തെ  ചോദ്യം ചെയ്തുവെന്നും അനിൽ ആന്റണി കുറിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിബിസിയേയും കോൺ​ഗ്രസിനെയും രൂക്ഷമായി വിമർശിച്ച് വീണ്ടും രം​ഗത്ത്. കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ നൽകിയ മാധ്യമമാണ് ബിബിസിയെന്ന് അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചു. ബിബിസി പലതവണ ഇന്ത്യയുടെ പരമാധികാരത്തെ  ചോദ്യം ചെയ്തുവെന്നും അനിൽ ആന്റണി കുറിച്ചു.  അനിൽ ആന്റണി കോൺഗ്രസിനെതിരെ പരിഹാസവും നടത്തി. 

 ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്തു കൊണ്ട് ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചാണ് അനിലിന്റെ ട്വീറ്റ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും അനിലിനെതിരെ നേരത്തെ വിമർശനമുന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശിനെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.  

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന് അനിൽ കെ ആന്റണി പറഞ്ഞത് വലിയ വിവാദങ്ങൾക്കായിരുന്നു വഴിവച്ചത്. വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് ശക്തമായ നിലപാടെടുത്ത പശ്ചാത്തലത്തിലായിരുന്നു കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് മീഡിയ സെൽ മേധാവിയുമായ അനിൽ കെ ആന്റണിയുടെ പരാമർശം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL