09:32am 08 July 2024
NEWS
അനിൽ ആന്റണിയിലൂടെ ശക്തി വർധിപ്പിക്കാൻ ബിജെപി
12/06/2023  08:58 AM IST
nila
അനിൽ ആന്റണിയിലൂടെ ശക്തി വർധിപ്പിക്കാൻ ബിജെപി
HIGHLIGHTS

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും ജനകീയ പിന്തുണ വിപുലപ്പെടുത്താനുമാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. 

കൊല്ലം: അനിൽ ആന്റണിയെ കേരളത്തിൽ സജീവമാക്കാൻ ബിജെപി ദേശീയ നേതൃത്വം. മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനിലൂടെ കൂടുതൽ കോൺ​ഗ്രസുകാരെ ബിജെപിയിലേക്ക് എത്തിക്കുകയാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്. ക്രൈസ്തവർക്ക് പാർട്ടി കൂടുതൽ പരി​ഗണന നൽകുമെന്ന സന്ദേശം ക്രൈസ്തവ സഭകൾക്ക് നൽകാനും അനിൽ ആന്റണിയുടെ പ്രധാന ചുമതലയിലൂടെ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. 

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും ജനകീയ പിന്തുണ വിപുലപ്പെടുത്താനുമാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. പാർട്ടി ദേശീയ നേതാക്കളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ജനസമ്പർക്ക പരിപാടി നടക്കുന്നുണ്ട്. ഓരോ മണ്ഡലത്തിലും ആയിരം പേരെ വീതമാണ് നേതാക്കൾ നേരിൽ കാണുന്നത്.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ ബിജെപിയിൽ സമ്പൂർണ പുനസംഘടന ഉണ്ടായേക്കില്ല. പരസ്പരം പോരടിക്കുന്ന നേതാക്കളെ എങ്ങനെ ഒരുമിച്ച് കൊണ്ടുപോകും എന്ന കാര്യത്തിലാണ് ദേശീയ നേതൃത്വത്തിന് ഇനിയും വ്യക്തതയില്ലാത്തത്.

Tags    
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA