12:18pm 08 July 2024
NEWS
​ഗുജറാത്തിൽ കോൺ​ഗ്രസ് തകർന്നടിയുമെന്ന് കെജ്രിവാൾ
05/11/2022  09:12 PM IST
nila
​ഗുജറാത്തിൽ കോൺ​ഗ്രസ് തകർന്നടിയുമെന്ന് കെജ്രിവാൾ
HIGHLIGHTS

എഎപി എത്ര സീറ്റുകൾ നേടുമെന്ന് പ്രവചിക്കാൻ കെജ്രിവാൾ തയ്യാറായില്ല. 

അഹമ്മദാബാദ്: ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺ​ഗ്രസ് തകർന്നടിയുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്. കോൺ​ഗ്രസിന് അഞ്ച് സീറ്റുകളിൽ പോലും വിജയിക്കാനാകില്ലെന്നും അദ്ദേഹം എഴുതി നൽകി. ​ഗുജറാത്തിൽ രണ്ടാം സ്ഥാനത്ത് എത്തുന്നത് ആം ആദ്മി പാർട്ടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഎപി എത്ര സീറ്റുകൾ നേടുമെന്ന് പ്രവചിക്കാൻ കെജ്രിവാൾ തയ്യാറായില്ല. കോൺഗ്രസിനെ ആരും ഗൗരവമായി എടുക്കുന്നില്ല. 30 ശതമാനം വോട്ടുവിഹിതം എ.എ.പിക്ക് ലഭിക്കും. പഞ്ചാബിൽ ഞങ്ങൾ സർക്കാറുണ്ടാക്കി. അതുപോലെ ഗുജറാത്തിലും എന്തെങ്കിലുംവ്യത്യാസമുണ്ടാകുമെന്നും കെജ്രിവാൾ പറഞ്ഞു. ബി.ജെ.പിയുടെ വോട്ടു വിഹിതത്തിൽ 20 ശതമാനം കുറവുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL