08:15am 08 July 2024
NEWS
കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
28/12/2022  10:23 AM IST
Veena
കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
HIGHLIGHTS

സംശയകരമായ സാഹചര്യത്തിൽ പോകുകയായിരുന്ന ഒരു ട്രക്കിനെ സൈന്യം പിന്തുടർന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ജമ്മുവിലെ സിദ്ര മേഖലയിൽ ഇന്നു പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.സംശയകരമായ സാഹചര്യത്തിൽ പോകുകയായിരുന്ന ഒരു ട്രക്കിനെ സൈന്യം പിന്തുടർന്നു. തുടർന്ന് സിദ്രയിൽ വെച്ച് ട്രക്കിനെ തടഞ്ഞു.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരർ വാഹനത്തിൽ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ഇതിനിടെ ഭീകരർ സുരക്ഷാ ഭടന്മാർക്ക് നേരെ നിറയൊഴിച്ചു.തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്ന് എഡിജിപി മുകേഷ് സിങ് പറഞ്ഞു. വാഹനത്തിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL