11:04am 08 July 2024
NEWS
ദില്ലി കി യോഗശാല: ബിജെപിക്കെതിരെ പുതിയ പോർമുഖം തുറന്ന് ആം ആദ്മി പാർട്ടി
27/10/2022  09:13 PM IST
nila
ദില്ലി കി യോഗശാല: ബിജെപിക്കെതിരെ പുതിയ പോർമുഖം തുറന്ന് ആം ആദ്മി പാർട്ടി
HIGHLIGHTS

ഡൽഹിയിലെ ജനങ്ങൾക്കായി സൗജന്യ യോഗ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെജ്രിവാൾ പറയുന്നു.

ന്യൂഡൽഹി: പൗരന്മാർക്ക് യോ​ഗ പരിശീലനം നൽകുന്ന പദ്ധതിയുടെ പേരിൽ ഡൽഹി സർക്കാരും ആം ആദ്മി സർക്കാരും തമ്മിൽ പോര്. ദില്ലി കി യോഗശാല പദ്ധതി ഏകപക്ഷീയമായി നിർത്തിവയ്ക്കാൻ ബിജെപി ഉദ്യോഗസ്ഥ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നു എന്നാണ് ഡൽ​ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിക്കുന്നത്. എന്നാൽ, എന്തുതന്നെ സംഭവിച്ചാലും പദ്ധതി നിർത്തില്ലെന്ന ഉറപ്പും കെജ്രിവാൾ ജനങ്ങൾക്ക് നൽകി. 

ഡൽഹിയിലെ ജനങ്ങൾക്കായി സൗജന്യ യോഗ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെജ്രിവാൾ പറയുന്നു. 17,000 പേർ ഇതിൽ പങ്കെടുക്കുകയും വലിയ ആനുകൂല്യങ്ങൾ നേടുകയും ചെയ്യുന്നുണ്ട്. ഏകദേശം 11,000 രോഗികളാണ് കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് ഇതിലൂടെ തിരിച്ചു വന്നത്. സസ്‌പെൻഡ് ചെയ്യുമെന്ന ഭീഷണിയുൾപ്പെടെ ഉദ്യോഗസ്ഥരുടെ മേൽ എല്ലാവിധ സമ്മർദങ്ങളും ചെലുത്തി നവംബർ 1 മുതൽ ഏകപക്ഷീയമായി പദ്ധതി ഇല്ലാതാക്കാനാണ് അവരുടെ ശ്രമമെന്നും അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. 

ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യമാമാണെന്നും  കെജ്രിവാൾ കൂട്ടിച്ചേർത്തു. യോഗാ ക്ലാസുകൾ നിർത്തുന്നതിനെ കുറിച്ച് സംസാരിക്കാൻ ലെഫ്റ്റനന്റ് ഗവർണറെ കാണുമെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഫയൽ അദ്ദേഹത്തിന്റെ പക്കലുണ്ട്. ഉടനടി നടപടി സ്വീകരിച്ചില്ലെങ്കിൽ ചൊവ്വാഴ്‌ച മുതൽ ഡൽഹിയിൽ യോഗാ ക്ലാസുകൾ നിർത്തിവെക്കുമെന്നും, അത് ആയിരക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL