11:20am 08 July 2024
NEWS
കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
11/06/2023  04:45 PM IST
nila
കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
HIGHLIGHTS

 രാജ്യത്തെ 140 കോടി ജനങ്ങളും ഡൽഹിക്കൊപ്പമുണ്ടെന്നും കെജ്‍രിവാൾ പറഞ്ഞു. 

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യതലസ്ഥാനത്തെ നിയന്ത്രിക്കാനുള്ള ഓർഡിനൻസിനെതിരെ ആം ആദ്മി പാർട്ടി രാംലില മൈതാനിയിൽ സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ സംഭവിക്കാൻ പോകുന്നത് ഏകാധിപത്യമാണെന്നും ക്രമേണ മറ്റ് സംസ്ഥാനങ്ങളും ആക്രമിക്കപ്പെടാമെന്നും കെജ്രിവാൾ പറഞ്ഞു. 

ഡൽഹിയിൽ പുതിയ ഭരണസംവിധാനം വ്യവസ്ഥ ചെയ്യുന്ന കേന്ദ്രത്തിന്റെ ഓർഡിനൻസ് ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. ഓർഡിനൻസ് നടപ്പാകുന്നതോടെ  ലഫ്റ്റനന്റ് ഗവർണറാകും പരമാധികാരി. ജനങ്ങൾക്ക് ആർക്കു വേണമെങ്കിലും വോട്ട് ചെയ്യാൻ കഴിയുമെങ്കിലും ‍ഡൽഹി ഭരിക്കുന്നത് കേന്ദ്രമായിരിക്കുമെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. രാജ്യത്തെ 140 കോടി ജനങ്ങളും ഡൽഹിക്കൊപ്പമുണ്ടെന്നും കെജ്‍രിവാൾ പറഞ്ഞു. 

ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും, ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) പൊതുസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാര പരിധിയിലാണെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് കഴിഞ്ഞമാസം 11ന് വിധിച്ചിരുന്നു. ഈ വിധിയെ മറികടക്കുന്നതാണു കേന്ദ്രസർക്കാർ ഓർഡിനൻസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL